വ്യാഴത്തിന്റെ അപരനെ കണ്ടെത്തി !

3 years, 2 months Ago | 293 Views
സൗരയൂഥത്തിൽ നിന്ന് വളരെ അകലയുള്ള നക്ഷത്ര സമൂഹത്തിൽ വ്യാഴത്തിന് സമാനമായ ഒരു പുതിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ' TOI - 2189 b' എന്നാണ് ഈ ഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്. സൂര്യനെ ചുറ്റാൻ 261 ദിവസങ്ങൾ വേണം ഈ ഗ്രഹത്തിന് .പുറത്ത് കണ്ടെത്തുന്ന വാതക ഭീമൻ ഗ്രഹങ്ങളിൽ വളരെ വലിയ ഗണത്തിൽപ്പെടുന്നതാണ് TOI - 2189 b. ഏകദേശം 379 പ്രകാശ വർഷം അകലെയാണ് TOI - 2189 bയുടെ സ്ഥാനമെന്ന് കരുതുന്നു. അടുത്തിടെ കണ്ടെത്തിയിട്ടുള്ള വിദൂര ഗ്രഹങ്ങളിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്നതാണിത്.
നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് ( ടെസ് ) ആണ് TOI - 2189 bയെ കണ്ടെത്തിയത്. അതേ സമയം, TOI - 2189 bയുടെ ഭ്രമണപഥത്തെ സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. വ്യാഴത്തോളം വലിപ്പമുണ്ടെങ്കിലും വ്യാഴത്തേക്കാൾ മൂന്നിരട്ടി സാന്ദ്രതയുണ്ട് TOI - 2189 bയ്ക്ക്. വ്യാഴത്തിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ഗ്രഹത്തിന്റെ ഉത്ഭവമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 77 ഡിഗ്രി സെൽഷ്യസാണ് TOI - 2189 bയിലെ താപനില. TOI - 2189 bയെ ചുറ്റി വാതക വലയങ്ങളോ ഉപഗ്രഹങ്ങളോ ഉണ്ടോ എന്ന ഗവേഷണത്തിലാണ് ശാസ്ത്രലോകം.
Read More in Technology
Related Stories
സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്
3 years, 4 months Ago
ആമസോണിലെ ഷൂസുകള്‍ വാങ്ങുംമുന്‍പേ ഇട്ടുനോക്കാം; വെര്‍ച്വലായി
2 years, 10 months Ago
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പണമിടപാട് നിയമങ്ങള്‍ മാറുന്നു; ജൂലൈ 1 മുതലുള്ള മാറ്റങ്ങള്‍
2 years, 10 months Ago
ഗഗന്യാന് പദ്ധതി; എന്‍ജിന്റെ ഹോട്ട് ടെസ്റ്റ് വിജയകരമെന്ന് റിപ്പോര്‍ട്ട്
3 years, 8 months Ago
മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഇനി വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉപയോഗിക്കാം.
2 years, 10 months Ago
ട്വിറ്ററിനെ പുറത്താക്കി; നൈജീരിയയില്‍ സാധ്യത തേടി ഇന്ത്യയുടെ ‘കൂ’
3 years, 10 months Ago
Comments