Wednesday, April 16, 2025 Thiruvananthapuram

വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ മിതാലി രാജ് നയിക്കും

banner

3 years, 3 months Ago | 270 Views

 ഈ വർഷം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ.

15 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസീലൻഡ് വേദിയാകുന്ന ലോകകപ്പിൽ ഇന്ത്യയെ നയിക്കുക വെറ്ററൻ താരം മിതാലി രാജാണ്. ഹർമൻപ്രീത് കൗറാണ് വൈസ് ക്യാപ്റ്റൻ.

മാർച്ച് നാല് മുതൽ ഏപ്രിൽ മൂന്ന് വരെയാണ് ലോകകപ്പ്. ടോപ്പ് ഓർഡർ ബാറ്റർ ജെമീമ റോഡ്രിഗസ്, പേസർ ശിഖ പാണ്ഡെ എന്നിവരെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ചർച്ചയായിക്കഴിഞ്ഞു. മോശം ഫോം ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും ഒഴിവാക്കിയത്.

മാർച്ച് ആറിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാർച്ച് 10-ന് ന്യൂസീലൻഡ്, മാർച്ച് 12-ന് വെസ്റ്റിൻഡീസ്, മാർച്ച് 16-ന് ഇംഗ്ലണ്ട്, മാർച്ച് 19-ന് ഓസ്ട്രേലിയ, മാർച്ച് 22-ന് ബംഗ്ലാദേശ്, മാർച്ച് 17-ന് ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ.

ഏകദിന ലോകകപ്പിന് മുൻപായി ന്യൂസീലൻഡിൽ ഏകദിന പരമ്പരയും ഇന്ത്യൻ സംഘം കളിക്കും. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിനുള്ള 15 അംഗ സംഘം തന്നെയാണ് ഈ പരമ്പരയിലും കളിക്കുക. ഫെബ്രുവരി 11 മുതലാണ് ന്യൂസീലൻഡ് പരമ്പര ആരംഭിക്കുന്നത്.



Read More in Sports

Comments