യു.എ.ഇയിൽ ഇനി വിസയ്ക്ക് പകരം എമിറേറ്റ്സ് ഐ.ഡി
4 years, 5 months Ago | 512 Views
വിദേശികളുടെ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന പതിവ് യു.എ.ഇ. നിർത്തലാക്കുന്നു. വിസയ്ക്ക് പകരം യു.എ.ഇ.യിലെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐ.ഡി. പതിക്കാൻ സൗകര്യമൊരുക്കും. അടുത്തയാഴ്ച പുതിയ സംവിധാനം നിലവിൽവരും.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഇതുസംബന്ധിച്ചുള്ള സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്ത് താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്‌സ് ഐ.ഡി. ഉപയോഗിക്കാനാണ് തീരുമാനം.
മറ്റ് രാജ്യങ്ങളിൽനിന്ന് യു.എ.ഇ.യിലേക്ക് യാത്രചെയ്യുമ്പോൾ വിമാനക്കമ്പനികൾക്ക് പാസ്പോർട്ട് നമ്പറും എമിറേറ്റ്‌സ് ഐ.ഡി.യും പരിശോധിച്ചാൽ യാത്രക്കാരന്റെ വിസാ വിവരങ്ങൾ ലഭ്യമാകും. യു.എ.ഇ.യിൽ താമസവിസയിൽ എത്തുന്നവർ വൈദ്യപരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കി രണ്ടുമുതൽ 10 വർഷത്തേക്കുവരെ പാസ്പോർട്ടിൽ വിസ പതിക്കുന്നതായിരുന്നു നേരത്തെയുള്ള രീതി. ഇതോടൊപ്പം രാജ്യത്തെ തിരിച്ചറിയൽരേഖയായ എമിറേറ്റ്‌സ് ഐ.ഡി.യും ലഭ്യമാക്കും.
Read More in World
Related Stories
ശുക്രനിലേക്ക് രണ്ട് പര്യവേഷണ ദൗത്യങ്ങള്‍ പ്രഖ്യാപിച്ച് നാസ
5 years, 4 months Ago
ഇന്ന് ലോക ആസ്ത്മ ദിനം
5 years, 5 months Ago
ആദ്യ വനിതാ ബഹിരാകാശ യാത്രികയായി നൂറ അല്‍ മത്റൂശി - യു എ ഇ
5 years, 5 months Ago
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂളുമായി ദുബായ്.
5 years, 4 months Ago
Comments