നബാർഡിൽ 155 ഒഴിവ്
.jpg)
4 years Ago | 449 Views
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ (നബാർഡ്) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ്-എ) തസ്തികയിലെ 155 ഒഴിവിലേക്ക് അപേക്ഷിക്കം. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 7.
ജനറൽ, ഫിനാൻസ്, കമ്പ്യൂട്ടർ ആൻഡ് ഐടി, അഗ്രിക്കൾച്ചറൽ, ഫിഷറീസ്, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾച്ചർ , അനിമൽ ഹസ്ബൻഡറി, അഗ്രികൾച്ചഭാഷറൽ എന്ജിനീയറിങ്, ഫോറസ്ട്രി, ലാൻഡ് ഡെവലപ്മെന്റ് -സയൻസ്, വാട്ടർ റിസോഴ്സസ്, പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി സർവീസ് (വ്യത്യസ്ത വിജ്ഞാപനം) തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.
റൂറൽ ഡവലപ്മെന്റ് ബാങ്കിങ് സർവീസിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിൽ മാത്രം 74 ഒഴിവുകളുണ്ട്. 60% മാർക്കോടെ (പട്ടികവിഭാഗം 55% ഭിന്നശേഷിക്കാർ 55%) ബിരുദം അല്ലെങ്കിൽ 55% മാർക്കോ (പട്ടികവിഭാഗം ഭിന്നശേഷിക്കാർ 55%) ബിരുദാനന്തരബിരുദം, എംബിഎ/പിജിഡിഎം അല്ലെങ്കിൽ സിഎ/സിഎസ്/ഐസിഡബ്ല്യുഎ അല്ലെങ്കിൽ പിഎച്ച്ഡി എന്നിവയാണ് അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യോഗ്യത. പ്രായം 21നും 30നും മധ്യേ. സംഭരണ ബാങ്ക് വിഭാഗക്കാർക്ക് ഇളവുണ്ട്. പ്രായം, യോഗ്യത എന്നിവ 2021 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. മറ്റ് സ്പെഷ്യലിസ്റ്റ് തസ്തികകളുടെ യോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന
അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 150 രൂപ) ഓൺലൈനിലൂടെ ഫീസ് അടയ്ക്കം.
www.nabard.org
Read More in Opportunities
Related Stories
മെക്കോണിൽ 25 അവസരം
4 years, 2 months Ago
നവോദയയിൽ അധ്യാപകർ
4 years, 1 month Ago
കയർബോർഡ് 36 ഒഴിവ്
4 years Ago
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ 173 ഒഴിവ്
3 years, 11 months Ago
വെസ്റ്റേൺ റെയിൽവേയിൽ 3591 അപ്രന്റിസ്
4 years, 2 months Ago
മലബാർ ക്യാൻസർ സെൻററിൽ 16 ഒഴിവ്
4 years, 2 months Ago
Comments