Saturday, April 19, 2025 Thiruvananthapuram

മനുഷ്യന്റെ നടുവിരലോളം നീളം; രണ്ട് പുതിയ ഇനം സൂചിത്തുമ്പികളെ കണ്ടെത്തി

banner

3 years, 11 months Ago | 363 Views

പശ്ചിമഘട്ടത്തിലെ തുമ്പികളുടെ കൂട്ടത്തിലേക്ക് രണ്ടു പുതിയ ഇനം സൂചിത്തുമ്പികള്‍ കൂടി. മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍നിന്നാണ് പുതിയ ഇനങ്ങളെ കണ്ടെത്തിയത്. മനുഷ്യന്റെ നടുവിരലിന്റെ നീളം വരും. തിരുവനന്തപുരം ആസ്ഥാനമായ ട്രാവന്‍കൂര്‍ നേച്വര്‍ ഹിസ്റ്ററി സൊസൈറ്റി തുമ്പി ഗവേഷണ വിഭാഗത്തിലെ ഗവേഷകരും മുംബൈയിലെ ഗവേഷകരും ചേര്‍ന്ന സംഘമാണ് കണ്ടെത്തലിനു പിന്നില്‍.

ഡോ. ശ്രീറാം ബാക്കറേ, പ്രതിമ പവാര്‍, സുനില്‍ ബോയിട്ടേ, കേരളത്തില്‍നിന്ന് ഡോ. കലേഷ് സദാശിവന്‍, വിനയന്‍ നായര്‍ എന്നിവരാണ് സംഘാംഗങ്ങള്‍. യൂഫിയ (Euphaea ) ജനുസില്‍പ്പെട്ട യൂഫിയ തോഷിഗാരെന്‍സിസ് (Euphaea thoshegarensis), യൂഫിയ സുഡോഡിസ്പാര്‍ (Euphaea pseudodispaar ) എന്നിവയാണ് പുതിയ സ്പീഷീസുകള്‍. സൂചിത്തുമ്പികളിലെ ഒരു കുടുംബമായ അരുവിയനില്‍പെട്ട തുമ്പിയാണ് തെക്കന്‍ അരുവിയന്‍ അഥവാ യൂഫിയ കാര്‍ഡിനാലിസ് (ശാസ്ത്രീയനാമം).



Read More in Environment

Comments

Related Stories