ഗ്രീന്ലാന്ഡില് മഞ്ഞുരുക്കം അതിവേഗത്തിലെന്ന് ഗവേഷകര്
5 years, 2 months Ago | 726 Views
ഗ്രീന്ലാന്ഡില് മഞ്ഞുരുക്കം അതിവേഗത്തിലെന്ന് ഗവേഷകര്. കഴിഞ്ഞ ബുധനാഴ്ചത്തെ ഐസ് ഉരുകല് തോത് 70 വര്ഷത്തിനിടയിലെ ഏറ്റവും കൂടിയതാണ്. 2012ലും 2019ലും ഇതിന് സമാനമായ മഞ്ഞുരുക്കം ഉണ്ടായതായും ഗവേഷകര് വ്യക്തമാക്കുന്നു. 22 ഗിഗാടണ് ഐസാണ് ബുധനാഴ്ച മാത്രം ഉരുകിയത്.
അന്തരീക്ഷ താപനിലയിലെ വര്ധനവാണ് കനത്ത മഞ്ഞുരുക്കത്തിന് കാരണമാകുന്നത്. വ്യാഴാഴ്ച 23.4 ഡിഗ്രീ സെല്ഷ്യസായിരുന്നു ഗ്രീന്ലാന്ഡില് താപനില. ഇത് സാധാരണ താപനിലയേക്കാള് വളരെ ഉയര്ന്നതാണ്.
മുൻപുണ്ടായിരുന്നതിനേക്കാള് നാലിരട്ടി കൂടുതലാണ് ഇപ്പോഴത്തെ മഞ്ഞുരുക്കമെന്ന് ഗവേഷകര് പറയുന്നു. ഇത് സമുദ്രനിരപ്പിലുണ്ടാക്കുന്ന വ്യതിയാനം ഏറെ നാശനഷ്ടങ്ങള്ക്ക് കാരണമാകും.
Read More in Environment
Related Stories
ചിനാർ ഇലകളുടെ സൗന്ദര്യത്തിൽ മുങ്ങി കാശ്മീർ താഴ് വര.
4 years, 10 months Ago
വീട്ടാവശ്യത്തിന് കുരുമുളക് കിട്ടാന് ഉത്തമ മാര്ഗം; കുറ്റിക്കുരുമുളക് കൃഷിയും പരിപാലനവും
5 years, 3 months Ago
നൂറുവര്ഷം മുമ്പ് വംശമറ്റുവെന്ന് കരുതിയ ഭീമന് ആമയെ ജീവനോടെ കണ്ടെത്തി
4 years, 3 months Ago
പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയുന്ന ഓർ മത്സ്യങ്ങൾ കരയ്ക്കടിഞ്ഞു
4 years, 8 months Ago
കടുവ പൂമ്പാറ്റകളെ 37 വര്ഷത്തിന് ശേഷം കണ്ടെത്തി
5 years, 2 months Ago
Comments