ചിനാർ ഇലകളുടെ സൗന്ദര്യത്തിൽ മുങ്ങി കാശ്മീർ താഴ് വര.
4 years, 10 months Ago | 926 Views
ഇതല്ലാതെ വേറെയേതാണ് സ്വർഗമെന്ന് സഞ്ചാരികൾ; ചിനാർ ഇലകളുടെ സുവർണശോഭയിൽ മുങ്ങി മുഗൾ ഗാർഡൻ.
കശ്മീർ താഴ് വരയിലിപ്പോൾ ശരത്കാലം അതിന്റെ മൂർധന്യാവസ്ഥയിലാണ്. മുഗൾ ഗാർഡനാകട്ടെ ഒരിക്കൽക്കൂടി സഞ്ചാരികളുടെ പറുദീസയായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രാദേശികമായി ഹറൂദ് എന്നാണ് ശരത്കാലത്തെ വിശേഷിപ്പിക്കുന്നത്. നല്ല മഞ്ഞാണ് താഴ് വരയിൽ ഈ സമയത്ത്. ചിനാർ മരങ്ങളിൽ നിന്ന് വീണുകിടക്കുന്ന ഇലകൾ കൊണ്ട് ഭൂമിയെങ്ങും നിറയും. സ്വർണ നിറമുള്ള പുതപ്പ് പുതച്ച പോലെ.
ചിനാർ ഇലകൾ തീർക്കുന്ന ഈ വിസ്മയം കാണാൻ കൂടിയാണ് ലോകമെങ്ങുമുള്ള സഞ്ചാരികൾ ഇവിടേക്കെത്തുന്നത്. മുഗളിന് പുറമേ നിഷാത്ത്, ഷാലിമാർ, ഹർവാൻ, ചെഷ്മാഷാഹി പൂന്തോട്ടങ്ങളിലും ചിനാർ ഇലകൾ പൊഴിഞ്ഞുകിടക്കുന്ന മനോഹര കാഴ്ച കാണാം. ലോകത്ത് പലഭാഗങ്ങളിലും പോയിട്ടുണ്ടെങ്കിലും ഇതുപോലൊരു കാഴ്ച ഇവിടെ മാത്രമാണെന്നാണ് പല സഞ്ചാരികളുടേയും അഭിപ്രായം.
മഞ്ഞുകാണാനാണ് എത്തിയത്. ശാന്തമാണ് ഇവിടം. എല്ലാവരും സഹവർത്തിത്വത്തോടെ പെരുമാറുന്നു. കശ്മീരിന്റെ മണ്ണിലെ ശാന്തമായ എന്തോ ഒന്ന് ഇവിടെ അനുഭവിക്കാനാവുന്നു.
സ്വിറ്റ്സർലൻഡിനെ അനുസ്മരിപ്പിക്കുന്നയിടമാണിത്. സ്വർഗം പോലുള്ള ഇവിടമാണ് യഥാർത്ഥ വിനോദസഞ്ചാരകേന്ദ്രം എന്നും സഞ്ചാരികൾ അഭിപ്രായപ്പെടുന്നു.
കാശ്മീരിനെ സംബന്ധിച്ചിടത്തോളം ശരത്കാലം ഏറെ പ്രധാനപ്പെട്ടതാണ്. നാലു കാലങ്ങളിൽ കശ്മീർ അതിന്റെ സൗന്ദര്യം പൂർണമായി കാണിക്കുന്നത് ഈ കാലത്താണ് എന്നതാണ് അതിനുകാരണം. സെപ്റ്റംബർ 23 മുതൽ ശരത്കാലം തുടങ്ങും. പ്രദേശത്തെ ചിനാർ മരങ്ങളുടെ പശ്ചാത്തലത്തിൽ ഫോട്ടോഷൂട്ടുകളും ഇക്കാലത്ത് നടക്കാറുണ്ട്.
Read More in Environment
Related Stories
ടെക്സാസിലുണ്ടായ മത്സ്യമഴയില് അമ്പരന്ന് ജനങ്ങള്
4 years, 9 months Ago
ലോകത്തെ ഏട്ടാമത്തെ അദ്ഭുതം; മസായിമാരയില് മഹാദേശാടനത്തിന് തുടക്കമായി
4 years, 2 months Ago
യൂറേഷ്യന് ബ്ലാക്ക്ക്യാപ് പക്ഷി മൂന്നാറില്; ഇന്ത്യയില് കണ്ടെത്തുന്നത് ഇതാദ്യം.
4 years, 11 months Ago
ടോര്ച്ചിന് പകരം മേഘാലയയിലെ വനവാസികള് ഉപയോഗിക്കുന്ന അത്ഭുത കൂണ്
5 years, 5 months Ago
ഗ്രീന്ലാന്ഡില് മഞ്ഞുരുക്കം അതിവേഗത്തിലെന്ന് ഗവേഷകര്
5 years, 2 months Ago
Comments