സമുദ്രങ്ങളിലേക്കുള്ള മരത്തടികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തരുത്, വലിയ വിപത്തെന്ന് ശാസ്ത്രലോകം
4 years, 6 months Ago | 595 Views
നദികളിൽ നിന്നു സമുദ്രങ്ങളിലേക്കുള്ള തടിയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് സമുദ്ര പരിസ്ഥിതിയെ ബാധിക്കുന്നുവെന്ന് കണ്ടെത്തൽ. ധാരാളം മരങ്ങൾ അവയുടെ യാത്ര സമുദ്രങ്ങളിൽ അവസാനിപ്പിക്കാറുണ്ട്. എന്നാൽ സ്വാഭാവികമായ ഈ പ്രക്രിയയിൽ മനുഷ്യർ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്. ഇതിനെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് 'ഡാമിങ് ദി വുഡ് ഫാൾസ്' എന്ന പേരിൽ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ചത്. കോളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ വോളും ജിയോസയൻസസ് ഗവേഷക വിദ്യാർത്ഥിയായ എമിലി ഇസ്കിനുമായി ചേർന്ന് ജലസംഭരണികളിലേക്കും തീരപ്രദേശങ്ങളിലേക്കും ഒഴുക്കുന്ന മരങ്ങളുടെ കണക്കെടുപ്പ് നടത്തുകയുണ്ടായി. ആഗോള തലത്തിലുള്ള മരങ്ങളുടെ ചലനരീതി പഠിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
അമേരിക്ക, കാനഡ, ഫ്രാൻസ്, റഷ്യ, സെർബിയ എന്നീ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ശേഖരിച്ചു. ഇതിലൂടെ പ്രതിവർഷം 47 ലക്ഷം (4.3 മില്ല്യൺ) ക്യുബിക് മീറ്റർ വരുന്ന തടികൾ സമുദ്രങ്ങളിലെത്തുന്നതായി കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും ജലസംഭരണികൾ, നദികൾ എന്നിവയിൽ നിന്നു വന്നതായിരുന്നു. ചെറിയൊരു അംശം മാത്രമാണ് വനനശീകരണത്തിലൂടെ എത്തുന്നത്. ഇത്തരത്തിലെത്തുന്ന തടികളുടെ സ്വാഭാവിക ചലന പ്രക്രിയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത് സമുദ്ര ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായി കണ്ടെത്തി. നൂറ്റാണ്ടുകളായുള്ള ഈ പ്രക്രിയ്ക്ക് തടസ്സം നിൽക്കുന്നത് മനുഷ്യരാശിയാണെന്ന് വോൾ വിമർശിച്ചു.
ഇത്തരം മരങ്ങൾ സമുദ്രത്തിലെ ജീവജാലങ്ങൾക്ക് ധാരാളം പോഷകം എത്തിക്കുന്നുണ്ട്. സമുദ്രത്തിലെ ജീവജാലങ്ങളും സസ്യങ്ങളും ഇങ്ങനെ ഒഴുകിയെത്തുന്ന മരങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇവ പവിഴപ്പുറ്റുകൾക്ക് സമാനമായും പ്രവർത്തിക്കുന്നുണ്ട്. കക്ക, ഞണ്ട്, നക്ഷത്ര മത്സ്യങ്ങൾ, ജെല്ലി ഫിഷുകൾ തുടങ്ങീ കടലിലെ വിവിധ ജീവി വർഗ്ഗങ്ങൾ തുടങ്ങിയവ ഇങ്ങനെ ഒഴുകിയെത്തുന്ന തടികളിൽ അഭയം പ്രാപിക്കാറുണ്ട്. ഭാവിയിൽ സമുദ്രങ്ങളിലേക്ക് ഒഴുകുന്ന മരങ്ങളുടെ അവസ്ഥ അറിയുവാനായി അവയിൽ ശാസ്ത്രഞ്ജർ റേഡിയോ ട്രാക്കിങ് ഉപകരണങ്ങൾ ഘടിപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് ഇസ്കിൻ പ്രതികരിച്ചു. ഓഷ്യൻ സർക്കുലേഷൻ പാറ്റേൺ അറിയാനും ഇവ ഉപകരിക്കും.
Read More in Environment
Related Stories
കടുവ പൂമ്പാറ്റകളെ 37 വര്‍ഷത്തിന് ശേഷം കണ്ടെത്തി
4 years, 10 months Ago
ഗ്രീന്‍ലാന്‍ഡില്‍ മഞ്ഞുരുക്കം അതിവേഗത്തിലെന്ന് ഗവേഷകര്‍
4 years, 10 months Ago
കുരുവി ഹൃദയം പ്രണയസാന്ദ്രം
5 years, 2 months Ago
Comments