മാമ്പഴം കൊണ്ട് നാടൻ രസം

3 years, 10 months Ago | 385 Views
ചേരുവകൾ
1. മാമ്പഴം - 2 എണ്ണം
2. മഞ്ഞൾ പൊടി - ഒരു നുള്ള്
3. ഉപ്പ് - ആവശ്യത്തിന്
4. വെള്ളം - ഒരു കപ്പ്
താളിക്കാൻ ആവശ്യമായ ചേരുവകൾ
1. വെളിച്ചെണ്ണ - 2 ടീസ്പൂൺ
2. കടുക് - 1/2 ടീസ്പൂൺ
3. വറ്റൽ മുളക് - 3 എണ്ണം
4. കറിവേപ്പില - 2 തണ്ട്
5. പച്ചമുളക് - 2 എണ്ണം
6 . മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
7. മല്ലിപൊടി - 1/4 ടീസ്പൂൺ
8. ഉലുവ പൊടി - ഒരു നുള്ള്
9. കുരുമുളക് പൊടി -1 ടീസ്പൂൺ
10. കായപൊടി - 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു മൺ ചട്ടിയിലേക്ക് മാമ്പഴം കട്ട് ചെയ്തു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതും ഒരു നുള്ള് മഞ്ഞൾപൊടിയും ഒരുന്നുള്ളു ഉപ്പു കൂടി ചേർത്ത് അടച്ചു വെച്ച് അഞ്ചുമിനിറ്റ് വേവിക്കുക.
മാങ്ങാ നന്നായി വെന്തുടഞ്ഞു വരുമ്പോൾ അതിലേക്ക് 2 കപ്പ് വെള്ളം കൂടി ചേർക്കുക. നന്നായി തിളപ്പിക്കുക.
ഒരു ഫ്രൈ പാനിലേക്ക് രണ്ടുസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇത് നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് കടുക് ഇടുക. കടുക് പൊട്ടി വരുമ്പോൾ ഇതിലേക്ക് ഉണക്ക മുളക് കറി വേപ്പില, കൂടാതെ 5 മുതൽ 10 വരെയുള്ള ചേരുവകൾ കൂടി ചേർക്കുക. നന്നായി വഴറ്റി മാങ്ങാ കറിയിലേക്ക് ഒഴിക്കുക. അഞ്ചു മിനിറ്റ് നന്നായി തിളപ്പിക്കുക. സ്വദിഷ്ടമായ നാടൻ മാമ്പഴരസം തയ്യാർ
Read More in Recipes
Related Stories
മസാലപ്പൊരി
3 years, 1 month Ago
എരി പൊരി ചിക്കൻ ഫ്രൈ
2 years, 10 months Ago
ബീറ്റ്റൂട്ട് ചിപ്സ്
3 years, 8 months Ago
വീട്ടിലുണ്ടാക്കാം രുചിയേറും പാല്കേക്ക്
3 years, 10 months Ago
കുട്ടികളുടെ പ്രിയപ്പെട്ട പൊട്ടറ്റോ ചിപ്സ് ഈസിയായി വീട്ടിലുണ്ടാക്കാം.
2 years, 10 months Ago
കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ തക്കാളി ജാം
2 years, 10 months Ago
മിക്സഡ് വെജ് അച്ചാർ
3 years, 7 months Ago
Comments