Monday, Aug. 18, 2025 Thiruvananthapuram

വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ ആദ്യ ത്രീഡി ചിത്രം പുറത്ത് വിട്ട് നാസയുടെ ജുനോ പേടകം

banner

3 years, 9 months Ago | 402 Views

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യം പുറത്തുവിട്ട് നാസയുടെ ജുനോ പേടകം. വ്യാഴത്തിന്റെ അന്തരീക്ഷപാളികളുടെ ത്രീഡി ദൃശ്യമാണ് ജുനോ പുറത്തുവിട്ടത്. ചുഴലിക്കാറ്റുകളും മേഘങ്ങളും ആന്റി സൈക്ലോണുകളും നിറഞ്ഞ വ്യാഴത്തിന്റെ അന്തരീക്ഷം ഏത് രീതിയിലാണ് പെരുമാറുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ചിത്രം.

ഇവിടെയുള്ള ചുഴലിക്കാറ്റുകൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വിസ്തൃതിയുണ്ട്. ചിത്രത്തിൽ ചുവന്ന നിറത്തിൽ കാണുന്നത് ഗ്രേറ്റ് റെഡ് സ്പോട്ട് എന്നറിയപ്പെടുന്ന ഒരു ആന്റി സൈക്ലോൺ ആണ്.  തിരിയുന്നതിന്റെ ദിശ അനുസരിച്ച് അവയ്ക്ക് ചൂടുള്ളതോ തണുപ്പുള്ളതോ ആവാം. വ്യാഴത്തിന്റെ ചിത്രങ്ങളിലെല്ലാം ഏറെ വ്യക്തമാണ് ഗ്രേറ്റ് റെഡ് സ്പോട്ട്. 



Read More in Technology

Comments