കോവിഡ് രോഗികളില്‍ ഗന്ധവിഭ്രാന്തി; പ്രത്യേക രുചിയോടും ഗന്ധത്തോടും മനംപിരട്ടലും ശ്വാസംമുട്ടലും തോന്നുന്ന 'പരോസ്മിയ' കൂടി വരുന്നു

3 years, 9 months Ago | 364 Views
കോവിഡ് രോഗികളില്‍ ഗന്ധവും രുചിയും നഷ്ടപ്പെടുന്നത് സാധാരണം. എന്നാല്‍, പ്രത്യേക രുചിയോടും ഗന്ധത്തോടും മനംപിരട്ടലും ശ്വാസംമുട്ടലും തോന്നുന്ന കോവിഡ് രോഗികള്‍ കേരളത്തിലും കൂടുന്നു.
യഥാര്‍ഥ ഗന്ധത്തിന് പകരം ദുസ്സഹമായ ഗന്ധം അനുഭവപ്പെടുന്ന 'പരോസ്മിയ' എന്ന അവസ്ഥ വിശേഷമാണ് രോഗികളോടൊപ്പം കൂടുന്നത്. അത്ര സാധാരണമല്ലെങ്കിലും മറ്റ് രാജ്യങ്ങളിലെ പോലെ കേരളത്തിലും ഈ അവസ്ഥ അനുഭവിക്കുന്നവര്‍ ഏറെയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
തലച്ചോറില്‍നിന്ന് മൂക്കിലേക്കുള്ള നാഡീ ഞരമ്പുകളിലെ കോശങ്ങളെ ബാധിക്കുന്നതിനാലാണ് കോവിഡ് രോഗികള്‍ക്ക് ഗന്ധം നഷ്ടമാകുന്നത്. നാഡീഞരമ്പുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി ഇല്ലാതാക്കുന്ന 'അനോസ്മിയ' എന്ന ഈ അവസ്ഥ ഭൂരിഭാഗം രോഗികള്‍ക്കുമുണ്ട്. പുതിയ കോശങ്ങള്‍ ഉല്പാദിപ്പിക്കുമ്പോള് ഗന്ധം സാധാരണ അവസ്ഥയിലേക്ക് മടങ്ങാറുണ്ട്. എന്നാല്‍, മൂക്കിലേക്കുള്ള നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനം തകിടം മറിമ്പോഴാണ് 'പരോസ്മിയ' ഉണ്ടാകുന്നത്.
പല ഗന്ധങ്ങളും അസ്വസ്ഥതക്ക് കാരണമാകുന്നു. ഉള്ളി, സവാള, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത വിഭവങ്ങളും മാംസം, മുട്ട, അരി എന്നിവയും അസ്വസ്ഥതയുണ്ടാക്കുന്നു. ഇവക്ക് ചീമുട്ടയുടെയും ചീഞ്ഞ മാംസത്തിന്റെയും അമോണിയയുടെയും മണമായാണ് പലര്‍ക്കും അനുഭവപ്പെടുക. കോവിഡ് മാറിയിട്ടും ഈ അസ്വസ്ഥത തുടരുമ്പോള്‍ മാനസികമായി പിരിമുറുക്കത്തിലാകുന്നവര് സംസ്ഥാനത്തും കുറവല്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് അസോസിയേറ്റ് പ്രഫസര്‍ ഡോ. ടി.എസ്. അനീഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
ശ്വാസകോശ അണുബാധ, ബ്രെയിന്‍ ട്യൂമര്‍, അപസ്മാര രോഗമുള്ളവരിലാണ് പരോസ്മിയ കണ്ടുവരാറ്. കോവിഡ് ലക്ഷണമായി പരോസ്മിയ മിക്ക രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മുക്തരായി മൂന്നു മാസം കഴിയുമ്പോള്‍ പരോസ്മിയ ബാധിച്ചവര്‍ക്കും സാധാരണ ഗന്ധം തിരിച്ചു കിട്ടിയിട്ടുണ്ട്. ചിലര്‍ക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുന്നു. നഷ്ടമായ ഗന്ധത്തെ ശരിയായി അനുഭവവേദ്യമാകാന്‍ മസ്തിഷ്കത്തെ പഠിപ്പിക്കുകയാണ് പഴയ അവസ്ഥയിലെത്താനുള്ള മാര്‍ഗം. വേര്‍തിരിച്ച് മണം പരിശോധിച്ച് മസ്തിഷ്കത്തിലെ സ്വീകരണികളെ ഉത്തേജിപ്പിക്കാനുള്ള വഴികളും ചില ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. മറ്റ് മരുന്നുകളൊന്നും പരിഹാരമായി ഇല്ല.
Read More in Health
Related Stories
വീടുകളില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം
3 years, 6 months Ago
ഫൈസര്‍,മോഡേണ കമ്പനികളുടെ എതിര്‍പ്പ് അവഗണിച്ചാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി.
4 years, 3 months Ago
കുഞ്ഞുങ്ങളെ ഉറങ്ങാൻ വിടുക
4 years, 2 months Ago
ടെെപ്പ് 2 പ്രമേഹത്തെ അകറ്റാന്‍ വ്യായാമം ശീലമാക്കൂ
4 years, 3 months Ago
Comments