Friday, April 18, 2025 Thiruvananthapuram

ഉപഗ്രഹ ഇന്റര്‍നെറ്റ്. വണ്‍വെബ്ബ് ഉപഗ്രഹ വിക്ഷേപണത്തിന് ഇനി ഐഎസ്ആര്‍ഒ സഹായിക്കും.

banner

2 years, 11 months Ago | 573 Views

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സ്ഥാപനമായ വണ്‍ വെബ്ബും ഐഎസ്ആര്‍ഓയുടെ വാണിജ്യ വിഭാഗങ്ങളിലൊന്നായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്‌ഐഎല്‍) തമ്മില്‍ സഹകരികരിക്കുന്നു. വണ്‍ വെബ്ബിന്റെ ഇന്റര്‍നെറ്റ് സേവനത്തിന് വേണ്ടിയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് വേണ്ടിയാണ് ഈ സഹകരണം. 

ഈ വര്‍ഷം ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദ്യ വിക്ഷേപണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 648 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് വണ്‍വെബ്ബിന്റെ പദ്ധതി. ഇതില്‍ 428 എണ്ണം കമ്പനി ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. അതിവേഗ ഇന്റര്‍നറ്റ് കുറഞ്ഞ ലേറ്റന്‍സിയില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഭാരതി എയര്‍ടെലും യുകെ ഭരണകൂടവും പങ്കാളികളായ സ്ഥാപനമാണ് വണ്‍ വെബ്ബ്. റഷ്യന്‍ നിയന്ത്രിതമായ കസാഖിസ്ഥാനിലെ ബൈകൊനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നുള്ള വിക്ഷേപണങ്ങള്‍ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ വണ്‍ വെബ് വേണ്ടെന്ന് വെച്ചിരുന്നു. ഇതോടെയാണ് വിക്ഷേപണങ്ങള്‍ക്കായി മറ്റ് സ്ഥാപനങ്ങളെ വണ്‍ വെബ് ആശ്രയിക്കാന്‍ തുടങ്ങിയത്. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവന രംഗത്ത് മുഖ്യ എതിരാളിയായ സ്റ്റാര്‍ലിങ്കിന്റെ മാതൃസ്ഥാപനമായ സ്‌പേസ് എക്‌സുമായും വണ്‍ വെബ് വിക്ഷേപണ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. 

ഇതോടെ ഐഎസ്ആര്‍ഓയുടെ വിക്ഷേപണ റോക്കറ്റുകള്‍ വണ്‍ വെബ്ബിന് സ്വന്തം ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.

 



Read More in India

Comments

Related Stories