Monday, April 14, 2025 Thiruvananthapuram

നബ്കോൺസിൽ 27 കൺസൾട്ടന്റ്

banner

3 years, 10 months Ago | 379 Views

നബാർഡിന്റെ കൺസൾട്ടൻസി സർവ്വീസായ നബ്കോൺസിൽ  27 ഒഴിവ്. ജൂനിയർ/ സീനിയർ കൺസൾട്ടന്റ് തസ്തികയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് മറ്റ് ഒഴിവുകൾ.

സീനിയർ കൺസൾട്ടന്റ് - 2 (മുംബൈയിലെ  ആസ്ഥാനത്താണ് അവസരം)

യോഗ്യത : റൂറൽ ഡെവലപ്മെൻറ്/ റൂറൽ മാനേജ്മന്റ്  / അഗ്രി ബിസിനസ് /ഓൻട്രപ്രണർഷിപ്പ്/ ബിരുദാനന്തരബിരുദം അല്ലെങ്കിൽ എം.ബി.എ. 10 വർഷത്തെ പ്രവൃത്തി പരിചയം.
പ്രായം 40 -50 വയസ്സ്.

ജൂനിയർ കൺസൾട്ടന്റ് - 20 (തിരുവനന്തപുരത്ത്  ഒരു ഒഴിവ്) : 

യോഗ്യത : ഐ.ടി./ കംപ്യൂട്ടേഴ്സ് ബിരുദം അല്ലെങ്കിൽ എം.ബി.എ. മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
പ്രായം : 25 - 35 വയസ്സ്.

ജൂനിയർ ലെവൽ കൺസൾട്ടന്റ് - 5 : 
യോഗ്യത : ബിരുദം/ എം.ബി.എ./ അഗ്രികൾച്ചർ / അഗ്രി ബിസിനസ് യോഗ്യതയുള്ളവർക്ക് മുൻഗണന.മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nabcons.com എന്ന വെബ്സൈറ്റ് കാണുക.

ജൂനിയർ ലെവൽ കൺസൽട്ടൻറ് തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 2. മറ്റു രണ്ടു തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന  തീയതി : മെയ് 29 .



Read More in Opportunities

Comments