സെല്‍ സയന്‍സ് നാഷണല്‍ സെന്ററില്‍ ഗവേഷണം

3 years, 11 months Ago | 346 Views
കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് കീഴിലെ ബയോടെക്നോളജി വകുപ്പിന്റെ സ്ഥാപനമായ പുണെ നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ് (എന്‍.സി.സി.എസ്.) 2021 ഓഗസ്റ്റ് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മോഡേണ്‍ ബയോളജി മേഖലയിലെ ഗവേഷണങ്ങളാണ് സ്ഥാപനത്തില്‍ നടക്കുന്നത്.
യോഗ്യത: സയന്‍സിന്റെ ഏതെങ്കിലും ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കോടെ (പട്ടിക/ഒ.ബി.സി./ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം)/തത്തുല്യ ജി.പി.എ. -യോടെയുള്ള മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് സി.എസ്.ഐ.ആര്./യു.ജി.സി./ ഡി.ബി.ടി./ഐ.സി.എം.ആര്./ ബി.ഐ.എന്‍.സി. ഫെലോഷിപ്പ് വേണം. അല്ലെങ്കില്‍ നെറ്റ് – ലക്ചററര്ഷിപ്പ്/ഗേറ്റ് ഉള്ള ഡി.എസ്.ടി. – ഇന്‍സ്പയര്‍ ഫെലോ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി 28 വയസ്സ്.
ജൂലായ്ക്കകം എം.എസ്സി. ബിരുദം നേടുമെന്നു പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്. യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാമാതൃക ഉള്‍പ്പെടുന്ന വിശദമായ വിജ്ഞാപനം, https://www.nccs.res.in ല്‍ ലഭിക്കും (കരിയേഴ്സ് > പി.എച്ച്.ഡി. അഡ്മിഷന്‍സ് ലിങ്കുകള്‍ വഴി).
പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒറ്റ പി.ഡി.എഫ്. ഫയലാക്കി മേയ് 21-നകം phdadmission@ncss.res.in ലേക്ക് അയക്കണം.
Read More in Opportunities
Related Stories
ബാങ്ക് നോട്ട് പ്രസ്സിൽ 135 ഒഴിവ്
3 years, 11 months Ago
C-DIT: 18 ഒഴിവ്
3 years, 10 months Ago
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
3 years, 5 months Ago
എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ 3000 ഒഴിവുകള്‍
3 years, 3 months Ago
സതേൺ റെയിൽവേയിൽ 3378 അപ്രന്റിസ്; വിജ്ഞാപനം ഉടൻ
3 years, 10 months Ago
മലബാർ ക്യാൻസർ സെൻററിൽ 16 ഒഴിവ്
3 years, 10 months Ago
187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി.
3 years, 3 months Ago
Comments