Thursday, April 10, 2025 Thiruvananthapuram

A++ ഗ്രേഡ്: കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം, യുജിസിയുടെ 800 കോടിയുടെ പദ്ധതികള്‍ വരും

banner

2 years, 9 months Ago | 434 Views

കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം. NAAC റി അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം.  കൈവരിക്കുന്നത്. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ല്‍ B++ റാങ്കും 2015ല്‍ A റാങ്കുമാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയില്‍ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സര്‍വകലാശാലയ്ക്ക് ലഭിക്കുക.

3.67 എന്ന സ്‌കോറാണ് കേരളത്തിന് ലഭിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രയത്‌നമാണ് ഈ നേട്ടത്തിലെത്തിച്ചത്. NAAC സംഘം എത്തുന്നതിന് മുന്‍പ് അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി 70 മാര്‍ക്ക് ഇടും. ബാക്കി 30 മാര്‍ക്ക് നേരിട്ട് വിവിധ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നല്‍കുക. ഈ പരിശോധനയ്ക്കായി സംഘം എത്തുന്നതിന് മുന്‍പ് തന്നെ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും വലിയ പ്രയത്‌നം തന്നെ നടത്തിയിരുന്നു. 

നല്ല പ്രസന്റേഷനുകള്‍ തയ്യാറാക്കി അവതരിപ്പിച്ചും മറ്റും എല്ലാ രീതിയിലും സജ്ജമായിരുന്നു. 800 മുതല്‍ ആയിരം കോടിയുടെ വരെ പ്രോജക്റ്റുകളാണ് യുജിസിയില്‍ നിന്ന് സര്‍വകലാശാലയ്ക്ക് ലഭിക്കുക. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലവാരത്തോടെ മുന്നേറുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. 



Read More in Education

Comments