ചരിത്രം തിരുത്തി സ്പെയ്സ് എക്‌സ് പേടകം; ബഹിരാകാശ ടൂറിസത്തില്‍ ഇലോണ്‍ മസ്കിന്റെ മാസ് എന്‍ട്രി
.jpg)
3 years, 10 months Ago | 417 Views
ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്‌പെയ്‌സ് എക്‌സ് പേടകം. ബഹിരാകാശ ടൂറിസം എന്ന അധികമാരും സാധ്യത കല്‍പ്പിക്കാതിരുന്ന മേഖലയില്‍ ഒന്നാമതെത്തിയ ദൗത്യം. നാല് പേരുമായിട്ടാണ് സ്പെയ്‌സ് എക്‌സ് പേടകം നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. നാലു ബഹിരാകാശ വിദഗ്ധരല്ലാത്ത സ്‌പേസ് ടൂറിസ്റ്റുകള്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെ ബഹിരാകാശത്തേക്കു പറന്നു. ഇതില്‍ ബഹിരാകാശ വിദഗ്ദ്ധര്‍ ആരുമില്ല.
എലണ്‍ മസ്‌കിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമാണ് ഈ ദൗത്യം. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമടങ്ങിയതാണ് യാത്രാസംഘം. മിഷനിലെ നാല് അംഗങ്ങളും ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മൂന്ന് ദിവസം ഇവര്‍ ഭൂമിയെ വലം വയ്ക്കും. സംഭവിക്കാന്‍ സാധ്യതയില്ലാതിരുന്നതിനെ വിജയിപ്പിച്ച് മസ്‌ക് കാട്ടിയത് ചരിത്രത്തിലെ കൗതുകമാണ്.
ഇന്റര്‍നെറ്റ് കൊമേഴ്‌സ് കമ്പനിയുടെ ജാരദ് ഐസക്മാന്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഒരു ഭൗമശാസ്ത്രജ്ഞനും കാന്‍സര്‍ രോഗിയായിരുന്ന ആരോഗ്യപ്രവര്‍ത്തകയും എയറോസ്‌പേയ്‌സ് ഡേറ്റ എന്‍ജിനീയറുമാണ് ഉള്ളത്. സ്പേസ്‌എക്സിന്റെ ആദ്യ ഔദ്യോഗിക ബഹിരാകാശ ടൂറിസം ദൗത്യത്തില്‍ ഇലോണ്‍ മസ്ക് പോകുന്നില്ല.ഷിഫ്റ്റ് ഫോര്‍ പേയ്മെന്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജാറെദ് ഐസക്മാനാണു യാത്രക്കാരിലെ പ്രധാനി. 200 മില്യണ്‍ ഡോളറാണ് യാത്രക്കായി വിനോദ സഞ്ചാരികള്‍ മുടക്കിയത്.
Read More in Technology
Related Stories
ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി പ്രഖ്യാപിച്ച് നാസ
3 years, 7 months Ago
ഭൂതല-ഭൂതല ബ്രഹ്മോസ് സൂപ്പര് സോണിക് ക്രൂയിസ് മിസൈല് പരീക്ഷണം വിജയകരം
3 years, 4 months Ago
സന്തോഷത്തിന്റെ തോത് അളക്കുന്ന യന്ത്രത്തിന് രൂപകല്പന നടത്തി കുസാറ്റ് ഗവേഷക
3 years, 11 months Ago
വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ ആദ്യ ത്രീഡി ചിത്രം പുറത്ത് വിട്ട് നാസയുടെ ജുനോ പേടകം
3 years, 9 months Ago
Comments