ഇനി ഡ്രോണ്‍ വെറുതെ പറത്താനാവില്ല, കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
.jpg)
3 years, 11 months Ago | 530 Views
ഇനിമുതല്‍ രാജ്യത്ത് ഡ്രോണ്‍ വെറുതെ പറത്താനാകില്ല. ഡ്രോണുകള്‍ പറത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഡ്രോണുകളുടെ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്. രജിസ്ട്രേഷന് ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കരുത്. രജിസ്ട്രേഷന് ലഭിക്കുന്നതിനായി മുന്‍കൂര്‍ സുരക്ഷാ പരിശോധന ആവശ്യമില്ല. ഡ്രോണുകള്‍ നഷ്ട്ടപ്പെടുകയോ, ഉപയോഗശൂന്യമാകുകയോ ആണെങ്കില്‍ അവ നിശ്ചിത ഫീസ് നല്കി ഡി രജിസ്റ്റര്‍ ചെയ്യണം.
ചരക്ക് നീക്കത്തിന് ഡ്രോണുകള്‍ ഉപയോഗിക്കാം. ഇതിനായി പ്രത്യേക ഇടനാഴി സജ്ജമാക്കും. 500 കിലോവരെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുമതി ഉണ്ടായിരിക്കും. മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണുകളില്‍ ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍ എന്നിവ കൊണ്ട് പോകാന്‍ പാടില്ല. മറ്റൊരാളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നും ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അടുത്ത 30 ദിവസത്തിനുള്ളില്‍ രാജ്യത്തെ വ്യോമ പാത ചുവപ്പ്, മഞ്ഞ, പച്ച എന്നി മൂന്ന് സോണുകളായി തിരിക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ ചുവപ്പ് സോണില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാകു. മഞ്ഞ സോണില്‍, സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യ വ്യക്തികളുടെ ഡ്രോണുകള്‍ക്കും പ്രവര്‍ത്തിക്കാം. പത്താം ക്ളാസ് പാസ്സായ, പരിശീലനം ലഭിച്ച പതിനെട്ടിനും 65 നും ഇടയില്‍ ഉള്ളവര്‍ക്ക് മാത്രമേ ഡ്രോണുകള്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള ലൈസെന്‍സ് ലഭിക്കു. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പരമാവധി പിഴ ഒരുലക്ഷം രൂപ ആയിരിക്കും
Read More in India
Related Stories
കൗമാരക്കാര്‍ക്കുള്ള നാലാമത്തെ വാക്സിനായ നോവാവാക്സിന് അനുമതി നല്കി
3 years, 4 months Ago
തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ
3 years, 6 months Ago
ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്പോര്‍ട്ട്
3 years, 6 months Ago
ജസ്റ്റീസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്
4 years, 1 month Ago
ഫീസ് കിട്ടിയില്ലെങ്കിൽ ചികിത്സ നിഷേധിക്കാം; ഡോക്ടർമാർക്ക് പെരുമാറ്റച്ചട്ടം
3 years, 2 months Ago
Comments