Friday, April 18, 2025 Thiruvananthapuram

ഗഗൻയാൻ മിഷൻ: മൂന്ന് ദിവസം ബഹിരാകാശത്ത്, ദൗത്യം നയിക്കാൻ മലയാളി

banner

1 year, 1 month Ago | 81 Views

രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയാണ് ഗഗൻയാൻ. ഈ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട നാലംഗ സംഘത്തിന്റെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്രം സാരാഭായി സ്പേസ് സെന്ററിൽവച്ചു പ്രഖ്യാപിച്ചു. മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ നയിക്കുന്ന നാലംഗ സംഘത്തെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രശാന്ത് നായർക്ക് പുറമെ ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുബാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നതിനായി പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്കാണ് ബഹിരാകാശത്തിലേക്ക് പോകാൻ സാധിക്കു. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്നാണ് സംഘത്തെ നയിക്കുക.

 



Read More in India

Comments