മൗലിക കർത്തവ്യങ്ങൾ
.jpg)
3 years, 3 months Ago | 1199 Views
നമ്മുടെ ഭരണഘടന നമുക്ക് ചില അവകാശങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. അതോടൊപ്പം നമുക്ക് നമ്മുടെ രാജ്യത്തോടും സമൂഹത്തിനോടും ചില കർത്തവ്യങ്ങൾ കൂടിയുണ്ട്. അവ മൗലികകർത്തവ്യങ്ങൾ എന്ന് അറിയപ്പെടുന്നു. ഭരണഘടനയുടെ IV A ഭാഗത്തിൽ 51A അനുച്ഛേദത്തിൽ ഒരു ഭാരതീയ പൗരന്റെ 11 മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 1976ലെ 42-ാം ഭരണഘടന ഭേദഗതി യിലൂടെയാണ് മൗലികകർത്തവ്യങ്ങൾ എഴുതി ചേർക്കപ്പെട്ടത്. അന്ന് 10 മൗലികകർത്തവ്യങ്ങൾ ആണ് ഭരണഘടനയുടെ ഭാഗമായി നിലവിൽ വന്നത്. പിന്നീട് 2002-ലെ 86-ാം ഭരണഘടന ഭേദഗതിയിലൂടെ പതിനൊന്നാമതൊരു മൗലിക കർത്തവ്യം കൂടി നിലവിൽ വന്നു.
രാഷ്ട്രത്തോട് സമൂഹത്തോടും ഒരു ഭാരതീയ പൗരൻ നിർവഹിക്കേണ്ട കടമയാണ് മൗലികകർത്തവ്യങ്ങൾ. ഭാരതീയ പൗരന്മാർ മൗലികാവകാശങ്ങൾക്ക് അർഹരായിരിക്കുന്ന അവസരത്തിൽ തന്നെ മൗലികമായ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് ബാധ്യതയുള്ളവരാണ്.
51A (a) ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ ഗാനത്തെയും ആദരിക്കുകയും ചെയ്യുക.
51A (b) സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെ ദേശീയ സമരത്തിന് പ്രചോദനം നൽകിയ മഹനീയാദർശനങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക.
51A (c) രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
51A (d) രാജ്യത്തെ കാത്തുസൂക്ഷിക്കുകയും ദേശീയ സേവനം അനുഷ്ഠിക്കുവാൻ ആവശ്യപ്പെടുമ്പോൾ അനുഷ്ഠിക്കുകയും ചെയ്യുക.
51A (e) മതപരവും ഭാഷാപരവുമായ പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങൾക്കതീതമായി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമിടയിൽ, സൗഹാർദ്ദവും പൊതുവായ സഹോദരി മനോഭാവവും പുലർത്തുക. സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന ആചാരങ്ങൾ പരിത്യജിക്കുക.
51A (f) നമ്മുടെ സമ്മിശ്ര സംസ്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും ചെയ്യുക.
51A (g) വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉൾപ്പെടുന്ന പ്രകൃത്യാലുള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക.
51A (h) ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവം വികസിപ്പിക്കുക.
51A (i) പൊതുസ്വത്ത് പരിരക്ഷിക്കുകയും ശബദം ചെയ്ത് അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.
51A (j) രാഷ്ട്രം യത്നത്തിന്റെയും ലക്ഷ്യപ്രാപ്തിയുടെയും ഉന്നത തലങ്ങളിലേക്ക് നിരന്തരം ഉയർത്തക്കവണ്ണം വ്യക്തിപരവും കൂട്ടായ്മയുമായ പ്രവർത്തനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും ഉത്കൃഷ്ടതയ്ക്ക് വേണ്ടി അധ്വാനിക്കുക.
51A (k) ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള തന്റെ കുട്ടിക്കോ രക്ഷ്യ ബാലകനോ, അതാതു സംഗതി പോലെ, മാതാപിതാക്കളോ രക്ഷകർത്താവോ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഉറപ്പുവരുത്തുക.
Read More in India
Related Stories
അനാമിക ബി രാജീവ് : ഇന്ത്യൻ നാവികസേനയുടെ ആദ്യ ഹെലികോപ്റ്റർ പൈലറ്റ്
10 months, 1 week Ago
ഉപഗ്രഹ ഇന്റര്നെറ്റ്. വണ്വെബ്ബ് ഉപഗ്രഹ വിക്ഷേപണത്തിന് ഇനി ഐഎസ്ആര്ഒ സഹായിക്കും.
2 years, 11 months Ago
ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്പോര്ട്ട്
3 years, 3 months Ago
ഡ്രൈവിംഗ് ലൈസന്സ് ഉപയോഗിക്കുന്നവര്ക്ക് സന്തോഷ വാര്ത്ത
2 years, 11 months Ago
ദാമോദര് മൊസ്സോയ്ക്കും നീല്മണി ഫൂക്കനും ജ്ഞാനപീഠം.
3 years, 4 months Ago
Comments