Thursday, Jan. 1, 2026 Thiruvananthapuram

ഇന്ത്യന്‍ ബഹിരാകാശ നിലയം; ഐഎസ്ആര്‍ഒ ജോലികള്‍ ആരംഭിച്ചു

banner

1 year, 9 months Ago | 184 Views

ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള്‍ വരുന്ന കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ്. എത്രയും വേഗം നിലയം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ജോലികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

 

2035 ഓടുകൂടി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവര്‍ത്തനമാരംഭിക്കാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിന് ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ നേരത്തെ തന്നെ ഐഎസ്ആര്‍ഒ ആരംഭിച്ചിട്ടുണ്ട്.

 

ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് നിലയം സ്ഥാപിക്കുക. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന് വിളിക്കുന്ന ഈ ബഹിരാകാശ നിലയത്തില്‍ തുടക്കത്തില്‍ രണ്ട് മുതല്‍ നാല് പേർക്ക് വരെ കഴിയാനാവും. നിലയം യാഥാര്‍ത്ഥ്യമാവുന്നതോടെ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

 



Read More in India

Comments