നാട്ടറിവ്

3 years, 5 months Ago | 365 Views
വെള്ളരിക്ക
ശാസ്ത്രീയ നാമം Cucumis sativus
ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മെഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി പലവിധ പോഷകങ്ങളാൽ സമ്പന്നമാണ് വെള്ളരിക്ക. ഒരു നല്ല ഡൈയൂററ്റിക് ആയതിനാൽ കുക്കുമ്പർ കിഡ്‌നിയിൽ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ വെള്ളരിക്ക പിത്തസഞ്ചി, വൃക്കയിലെ കല്ലുകൾ എന്നിവയെ സുഖപ്പെടുത്തുകയും കൂടുതൽ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. വെള്ളരിക്കയിൽ വെള്ളവും നാരുകളും ഉള്ളതിനാൽ ഇത് ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. കുക്കുമ്പറിലെ ഹോർമാൺ ഇൻസുലിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. കുറഞ്ഞ കലോറിയിലുള്ള പച്ചക്കറിയായി വെള്ളരിക്ക ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ധാരാളമായി ഉൾപ്പെടുത്താം.
ഔഷധ പ്രയോഗങ്ങൾ
ദിവസവും വെള്ളരിക്ക വെറുതെയോ അല്ലെങ്കിൽ ജ്യൂസ് അടിച്ചോ കഴിക്കുകയാണെങ്കിൽ അൾസർ, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റ്സ്, അസിഡിറ്റി തുടങ്ങിയ പല പ്രശ്നങ്ങൾക്കും പരിഹാരമാകും.
നിങ്ങൾക്ക് വിട്ടുമാറാത്ത മലബന്ധം പ്രശ്നമുണ്ടെങ്കിൽ ദിവസവും കുക്കുമ്പർ കഴിക്കുക. ഇതിൽ ലയിച്ചിരിക്കുന്ന നാരുകൾ മലവിസർജനം എളുപ്പമാക്കാൻ സഹായിക്കുന്നു.
വെള്ളരിക്ക നിങ്ങളുടെ ശരീരത്തിന്റെ ജലാംശം നിലനിർത്തും. വെള്ളരിക്കയിൽ കൂടുതലും വെള്ളമാണ്. അതിനാൽ ഇത് നിങ്ങളുടെ ശരീരത്തിൽ വളരെനേരം ജലാംശം നിലനിർത്തുന്നു.
വെള്ളരിക്ക കഴിക്കുന്നത് നിങ്ങളുടെ കാഴ്ച ശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. നമ്മുടെ കാഴ്ച മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എയും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്.
ബേക്കറി പലഹാരങ്ങൾ കഴിക്കാതെ വെള്ളരിക്ക കഴിക്കുന്നത് പതിവാക്കുക. അങ്ങനെയാകുമ്പോൾ മറ്റു ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടുകയും ചെയ്യും. ഇവ ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ദിവസവും രാത്രി കണ്ണിൽ രണ്ടു കഷ്ണം വെള്ളരിക്ക 20 മിനിറ്റ് വെച്ചിട്ട് കഴുകിക്കളയാം. ഇങ്ങനെ ചെയുന്നത് കണ്ണിനു തണുപ്പ് കിട്ടാൻ ഏറെ നല്ലതാണ്.
Read More in Health
Related Stories
കരുതല്ഡോസിനുമുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താം
3 years, 7 months Ago
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ അവോക്കാഡോ
4 years, 1 month Ago
മാതള ജ്യൂസ് കുടിക്കൂ , ഗുണങ്ങള്‍ ഏറെയാണ് .
4 years, 1 month Ago
നിര്‍ത്താതെയുള്ള തുമ്മലിന് വീട്ടുവൈദ്യങ്ങള്‍
4 years, 1 month Ago
ഉപ്പ് നിസാരക്കാരനല്ല
4 years, 3 months Ago
പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധിയില്ല
3 years, 6 months Ago
കൊറാണയെ ചെറുക്കൂ പ്രാണായാമത്തിലൂടെ
3 years, 12 months Ago
Comments