ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ലേയിൽ അനാവരണം ചെയ്തു
4 years, 5 months Ago | 532 Views
ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ഗാന്ധിജയന്തി ദിനത്തില്‍ ലഡാക്കിൽ ലഫ്റ്റനന്റ് ഗവർണർ ആർ.കെ. മാത്തൂർ അനാവരണം ചെയ്തു.
സൈന്യത്തിന്റെ 57 എൻജിനിയർ റെജിമെന്റ് തയ്യാറാക്കിയ പതാകയ്ക്ക് 225 അടി നീളവും 150 അടി വീതിയും1000 കിലോയോളം ഭാരവുമുണ്ട്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി കമ്മിഷനാണ് പതാക നിർമ്മിച്ചത്. ലഡാക്കിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയും ചടങ്ങിൽ പങ്കെടുത്തു.
പതാക ഇന്ത്യൻ സൈന്യത്തിന്റെ 57 എൻജിനിയർ റെജിമെന്റിലെ 150 സൈനികർ ചേർന്ന് ലേയിലെ 2,000 അടിയിലധികം ഉയരമുള്ള ഒരു കുന്നിൻ മുകളിലേക്ക് ചുമന്ന് കൊണ്ടുപോകുകയായിരുന്നു. സൈന്യം കുന്നിൻ മുകളിലെത്താൻ രണ്ട് മണിക്കൂറെടുത്തു.
Read More in India
Related Stories
ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്
3 years, 8 months Ago
പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു.
1 year, 9 months Ago
ആദ്യ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഡോര്‍ണിയര്‍ വിമാനം
3 years, 11 months Ago
രാജസ്ഥാൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി മലയാളി
4 years, 1 month Ago
ചന്ദ്രയാന്‍ -3 ആഗസ്റ്റില്‍ കുതിക്കും
4 years, 1 month Ago
Comments