Thursday, April 10, 2025 Thiruvananthapuram

കര്‍ക്കിടകത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കാം പത്തിലത്തോരന്‍

banner

3 years, 8 months Ago | 494 Views

ആരോഗ്യ സംരക്ഷണത്തിനുള്ള മാസമായിട്ടാണ് കര്‍ക്കിടകത്തെ പലരും കാണുന്നത്.  അതുകൊണ്ടുതന്നെയാണ് ആരോഗ്യത്തിനു രോഗ പ്രതിരോധ ശേഷി നേടാനും തലമുറകളായി കര്‍ക്കിടകത്തില്‍ ഔഷധ കഞ്ഞി കഴിക്കുന്നത്.

കാട്ടുതാളും തകരയും

പത്തിലകളില്‍ മുന്നില്‍ നില്‍ക്കുന്നത് താള് ആണ്.  ഇതില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്.  മികച്ച ദഹനത്തിനും ഇത് വളരെയധികം സഹായിക്കുന്നു. ശ്വാസകോശ രോഗമുള്‍പ്പടെയുള്ളവയെ പ്രതിരോധിക്കുന്നതിന് തകര സഹായിക്കുന്നു.  ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചേമ്പിലയും ചേനയിലയും 

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ചേമ്പില കൊളസ്ട്രോള്‍ കുറക്കുകയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. കാന്‍സര്‍ കോശങ്ങളെ വരെ നശിപ്പിക്കാനുള്ള കഴിവും ചേമ്പിലയ്ക്കുണ്ട്. സ്വാദിഷ്ടമായ ചേനയില രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തഴുതാമ, മുള്ളന്‍ചീര

കരള്‍, വൃക്ക, ഹൃദയം എന്നിവയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ് തഴുതാമ. വളരെ കുറച്ചു കാലറികള്‍ മാത്രമടങ്ങിയിരിക്കുന്ന മുള്ളന്‍ ചീരയില്‍ വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിത വണ്ണം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നിവ തടയാന്‍ സഹായിക്കുന്നു.

മത്തന്റെയും കുമ്പളത്തിന്റെയും ഇലകള്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് മത്തനില. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിനും മത്തനില സഹായിക്കുന്നു. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കുമ്പളത്തിന്റെ ഇല. കുമ്പള കായയെക്കാള്‍ ഇരട്ടി ഗുണം കുമ്പളത്തിന്റെ ഇലയിലുണ്ട്.

പയറില, കോവലില

കൊളസ്ട്രോള്‍ കുറക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും  എല്ലാം മികച്ചതാണ് പയറിന്റെ ഇല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു. കോവലിലയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്.

പത്തിലത്തോരന്‍ തയ്യാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കിയ ഇലകള്‍ ചെറുതായി അരിയുക (ഓരോന്നും ഓരോ പിടി വീതം എടുക്കണം). അതേസമയം കുറച്ചു തേങ്ങയും കാന്താരിമുളകും ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകവും കൂടി ഒന്നു ചതച്ചെടുത്ത് മാറ്റിവയ്ക്കാം.

ശേഷം ഒരു ചീനച്ചട്ടിയില്‍ അല്‍പ്പം വെളിച്ചെണ്ണ എടുത്ത് ചൂടായ ശേഷം അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിക്കുക. ഇതിലേയ്ക്ക് ഇലകള്‍ അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ചതച്ചെടുത്ത തേങ്ങാക്കൂട്ടും ചേര്‍ത്ത് ഇളക്കി, ചെറുതീയില്‍ കുറച്ചുനേരം അടച്ചുവയ്ക്കുക. 



Read More in Recipes

Comments