Friday, May 23, 2025 Thiruvananthapuram

ലോകത്തെ ഏട്ടാമത്തെ അദ്ഭുതം; മസായിമാരയില്‍ മഹാദേശാടനത്തിന് തുടക്കമായി

banner

2 years, 10 months Ago | 607 Views

കെനിയയിലെ മസായിമാരയില്‍ മൃഗങ്ങളുടെ മഹാദേശാടനത്തിന് (Masai Mara Great Migration) തുടക്കമായി. ആയിരക്കണക്കിന് വൈല്‍ഡ്ബീസ്റ്റുകള്‍ (Wild Beast) കൂട്ടത്തോടെ ടാന്‍സാനിയയില്‍നിന്ന് മണല്‍നദി കടന്ന് കെനിയയിലേക്കുള്ള കൂട്ടപ്രയാണത്തിലാണ്. ഈ മനോഹരകാഴ്ച കാണാനും പകര്‍ത്താനും ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും സഞ്ചാരികളും ഫോട്ടോഗ്രാഫര്‍മാരും ഒഴുകിയെത്തുന്നു. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഹാദേശാടനക്കാലം.

കെനിയയില്‍ വൈല്‍ഡ്ബീസ്റ്റുകള്‍ എത്തുന്ന ഭാഗത്ത് പുല്ലുകള്‍ വളര്‍ന്നുപൊങ്ങി നില്‍ക്കുകയാണിപ്പോള്‍. സിംഹങ്ങള്‍ ഇതിനുള്ളില്‍ ഒളിച്ചിരുന്ന് ഇരപിടിക്കും. വൈല്‍ഡ് ബീസ്റ്റുകള്‍ എത്തി പുല്ല് തിന്നുതുടങ്ങിയാല്‍ ഒരു മാസംകൊണ്ട് ഇവിടെയാകെ വെളുക്കും. അവയുടെ മുന്നോട്ടുള്ള പ്രയാണം മാരാനദിയും കടന്ന് മസായിമാരയുടെ വലിയ ലോകത്തേക്കാണ്.

മാരാനദി കടക്കുമ്പോള്‍ പിടിക്കാന്‍ മുതലകള്‍ കാത്തിരിപ്പുണ്ടാവും. നദികടന്നാല്‍ സിംഹവും പുലിയും ചീറ്റപ്പുലിയും. അത്തരത്തിലൊരു ജൈവ വൈവിധ്യചക്രത്തിന്റെ ചിത്രം കൂടിയാണിവിടം. ലോകത്തിലെ എട്ടാമത്തെ അദ്ഭുതമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. 



Read More in Environment

Comments