Friday, April 4, 2025 Thiruvananthapuram

ഈവനിംഗ് സനാക്‌സായി എഗ്ഗ് പൊട്ടറ്റോ കാസറോള്‍

banner

2 years, 8 months Ago | 432 Views

ചേരുവകള്‍

മുട്ട - 3 എണ്ണം

ഉരുളകിഴങ്ങ് - 3 എണ്ണം

സവാള - 1 എണ്ണം

ഇഞ്ചി - 1 1/2 ഇഞ്ച് കഷണം

കറിവേപ്പില - 2 ഇതള്‍

പച്ചമുളക് - 3 എണ്ണം

കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍

വെണ്ണ / നെയ്യ് / വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉരുളകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക.

സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക.

മുട്ട പൊട്ടിച്ച്‌ അടിച്ചെടുക്കുക.

ഇതിലേയ്ക്ക് ഉരുളകിഴങ്ങ്, കുരുമുളകുപൊടി, അരിഞ്ഞ സാധനങ്ങള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക.

നോണ്‍ സ്റ്റിക്ക് പാനില്‍ 1/2 ടേബിള്‍സ്പൂണ്‍ വെണ്ണ (നെയ്യ് / വെളിച്ചെണ്ണ) ഒഴിച്ച്‌ ചൂടാക്കിയ ശേഷം തയ്യാറാക്കിയ മിശ്രിതം ഒരു ഇഞ്ച് കനത്തില്‍ ഒഴിക്കുക.

മൂടി വച്ച്‌ ചെറിയ തീയില്‍ ഇരുവശവും വേവിച്ചെടുക്കുക. (മറിച്ചിടുന്നതിനു മുന്‍പ് വെണ്ണ / നെയ്യ് / വെളിച്ചെണ്ണ മുകളില്‍ പുരട്ടുക.)

എഗ്ഗ് പൊട്ടറ്റോ കാസറോള്‍ തയ്യാര്‍. ഇത് ചൂടോടെ മുറിച്ച്‌ വിളമ്പാം.

നോണ്‍ സ്റ്റിക്ക് പാനിനു പകരം ചൂടാക്കിയ ഓവനിലും തയ്യാറാക്കാം.

ഒരു സാവാളയ്ക്ക് പകരം 15 ചെറിയ ഉള്ളി ചേര്‍ത്താല്‍ കൂടുതല്‍ രുചികരമാകും.

ആവശ്യമെങ്കില്‍ ചീസ് തൂകി അലങ്കരിക്കാവുന്നതാണ്.



Read More in Recipes

Comments