കടുവ പൂമ്പാറ്റകളെ 37 വര്‍ഷത്തിന് ശേഷം കണ്ടെത്തി

4 years Ago | 599 Views
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടുവരുന്ന ദേശാടന പൂമ്പാറ്റകളായി അറിയപ്പെടുന്ന നീലക്കടുവ പൂമ്പാറ്റകളെ 37 വര്‍ഷത്തെ ഇടവേളക്കു ശേഷം ഒമാനില്‍ വീണ്ടും കണ്ടെത്തി.
തിരുമല ലിംനിയാസ് എന്ന പേരില്‍ അറിയപ്പെടുന്ന പൂമ്പാറ്റകളെ കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായി മനാ, അല്‍ വാഫി, വാദി ബനീ ഔഫ്, വാദി ബനീ ഖാറൂസ് എന്നിവിടങ്ങളില്‍ കണ്ടെത്തിയിരുന്നു.
ഒറ്റ ഒറ്റയായി കാണപ്പെട്ട പൂമ്പാറ്റകളില്‍ ഒരു പെണ് പൂമ്പാറ്റയെ മനയില്‍ കണ്ടെത്തിയതായാണ് റിസര്‍ച് ഗേറ്റില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത്. ഈ വിഭാഗത്തില്‍ പെട്ട പൂമ്പാറ്റകളെ രണ്ടാം തവണയാണ് ഒമാനില്‍ കാണുന്നതെന്നും ഒമാനിലെ പൂമ്പാറ്റകളെ പറ്റിയും ഒമാനില്‍ പ്രത്യേകമായി കാണുന്ന ലാര്‍വകളെ പറ്റിയും ഗവേഷണം നടത്തുന്ന അലി ബിന്‍ അബ്ദുല്ല അല്‍ ജഹ്ദമി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗതമായി ഈത്തപ്പന കൃഷിനടക്കുന്ന കാര്‍ഷിക മേഖലകളിലാണ് ഈ ഇനത്തില്‍പെട്ട പൂമ്പാറ്റകളെ കണ്ടെത്തിയതെന്നും ഗവേഷകര്‍ പറയുന്നു.
ഇതിനു മുമ്പ് 1983 ആഗസ്റ്റില്‍ മസീറാ ദ്വീപിലാണ് ഈയിനത്തിലെ പൂമ്പാറ്റകളെ കണ്ടെത്തിയത്.
ആ വര്‍ഷം ഇന്ത്യന്‍ തീരത്ത് നിന്നാരംഭിച്ച് മസീറയില്‍ വീശിയ ചുഴലിക്കാറ്റ് വഴിയാണ് ഈ ഇനത്തില്‍ പെട്ട പൂമ്പാറ്റകളും മറ്റ് നിരവധി പ്രാണികളും മസീറയില്‍ എത്തിയത്. മിക്ക വര്‍ഷങ്ങളിലും ഇന്ത്യ, പാകിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ള കൊടുങ്കാറ്റും മണ്‍സൂണ്‍ മഴയും ഒമാനെ ബാധിക്കാറുണ്ട്. 2020 മേയ് അവസാനത്തില്‍ അറബിക്കടലിന്റെ ഇന്ത്യന്‍ തീരങ്ങളില്‍ നിന്നെത്തിയ കൊടുങ്കാറ്റ് ദോഫാര്‍ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു.
കടുവ പൂമ്പാറ്റകള്‍ക്ക് ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ 21 മുതല്‍ 28 ദിവസം വരെയാണ് വേണ്ടി വരുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ പൂമ്പാറ്റകള്‍ 60 ല്‍ അധികം ദിവസം വരെ ജീവിക്കും. മേയ് അവസാനത്തെ കാറ്റിലെത്തിയ പൂമ്പാറ്റകള്‍ പ്രജനനം നടത്തിയത് മൂല മുണ്ടായ പുതിയ പൂമ്പാറ്റകളായിരിക്കാം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More in Environment
Related Stories
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം
4 years Ago
മലബാർ തീരത്തെ സമുദ്രജലത്തിൽ മൈക്രോ പ്ലാസ്റ്റിക്; മലയാളി ഗവേഷകയുടെ പഠനത്തിന് അംഗീകാരം.
4 years, 2 months Ago
ജലം; അമൂല്യം
4 years, 4 months Ago
അപൂര്‍വമായി മാത്രം കടിക്കുന്ന കടല്‍പ്പാമ്പ് ഇത്തരത്തില്‍ കണ്ടെത്തുന്ന ഏഴാമത്തെ ഇനം
3 years, 7 months Ago
ടെക്സാസിലുണ്ടായ മത്സ്യമഴയില്‍ അമ്പരന്ന് ജനങ്ങള്‍
3 years, 7 months Ago
ബിവിത്ത് വെസ്റ്റേൺ ഗാർട്ട്സ്
1 year, 1 month Ago
Comments