എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ

3 years, 6 months Ago | 512 Views
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കു(എ.ഡി.ബി.)മായി ബന്ധപ്പെട്ട് വിവിധ പഠനങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഡെവലപ്മെന്റ് ഫിനാന്‍സിനെക്കുറിച്ച് കൂടുതല്‍ അറിയുക, എ.ഡി.ബി.യുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുക, പ്രമുഖ അന്താരാഷ്ട്ര വികസന സംവിധാനത്തില്‍ പ്രവര്‍ത്തിക്കുക, വിവിധ രാഷ്ട്രങ്ങളില്‍നിന്നുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായി സഹകരിക്കാനുള്ള അവസരം തുടങ്ങിയവ ഇന്റേണ്‍ഷിപ്പിലൂടെ ലഭിക്കും.
എട്ടുമുതല്‍ 11 ആഴ്ചകള്‍വരെ നീണ്ടുനില്‍ക്കും. സ്റ്റൈപ്പെന്‍ഡ് ലഭിക്കും.
നിലവിലെ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ www.adb.org ല്‍ ലഭിക്കും (വര്‍ക്ക് വിത്ത് അസ് > ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ലിങ്കില്‍).
അപേക്ഷകര്‍ മാസ്റ്റേഴ്സ് അല്ലെങ്കില്‍ പിഎച്ച്.ഡി. പ്രോഗ്രാമില്‍ എന്റോള്‍ ചെയ്തവരും ഇന്റേണ്‍ഷിപ്പ് കാലയളവിനുശേഷവും പ്രോഗ്രാമില്‍ തുടരുന്നവരുമാകണം. എ.ഡി.ബി.യുടെ പ്രവര്‍ത്തനമേഖലയുമായി നേരിട്ടു ബന്ധപ്പെട്ട വിഷയത്തിലാകണം അക്കാദമിക് പഠനം. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, പ്രൊഫഷണല്‍ പ്രവൃത്തിപരിചയം എന്നിവ വേണം. അപേക്ഷ aces.adb.org വഴി ജനുവരി 31 വരെ നല്‍കാം. കരിക്കുലം വിറ്റ, എസ്സെ എന്നിവ അപേക്ഷയുടെ ഭാഗമായി അപ്ലോഡ് ചെയ്യണം.
Read More in Opportunities
Related Stories
187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി.
3 years, 7 months Ago
ജോധ്പുര്‍ എയിംസില്‍ 106 ഒഴിവ്
4 years, 2 months Ago
C-DIT: 18 ഒഴിവ്
4 years, 2 months Ago
മെക്കോണിൽ 25 അവസരം
4 years, 2 months Ago
കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ്
4 years, 3 months Ago
അസിസ്റ്റന്റ് മാനേജർ ആകാം
4 years Ago
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
3 years, 5 months Ago
Comments