May 8 - ലോക തലാസ്സീമിയ ദിനം
.jpg)
4 years, 3 months Ago | 483 Views
ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു അസുഖമാണ് തലാസ്സീമിയ. ചുവന്ന രക്താണുക്കളിലുള്ള ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ ആണ് ശരീരത്തിൽ ഉടനീളം ഓക്സിജൻ എത്തിക്കുന്നത്. തലാസ്സീമിയ രോഗികളിൽ നോർമൽ ഹീമോഗ്ളോബിന്റെ അളവ് കുറവായിരിക്കും ഇതിനാൽ ഇവർക്ക് രക്തക്കുറവ് അഥവാ അനീമിയ ഉണ്ടാകുന്നു.
തലാസ്സീമിയയ്ക്കായി ഒരു നവയുഗത്തിന്റെ തുടക്കമായി: “ലോകമെമ്പാടുമുള്ള തലാസ്സീമിയ രോഗികൾക്ക് നൂതന ചികിത്സാരീതികൾ ലഭ്യമാക്കാൻ ആഗോളശ്രമത്തിന് സമയമായി"
ഈ സന്ദേശവുമായി ഈ വർഷം ലോകമെമ്പാടും 'തലാസ്സീമിയ ദിനം' മെയ് എട്ടിനു ആചരിക്കുന്നു.
തലാസ്സീമിയ എന്നത് ഒരു ജനിതക രോഗമാണ്. മാതാപിതാക്കൾക്ക് രണ്ടു പേർക്കും തലാസ്സീമിയ ട്രെയിറ്റ് ഉണ്ടെങ്കിൽ കുഞ്ഞിന് തലാസ്സീമിയ മേജർ എന്ന അസുഖം വരാനുള്ള സാധ്യത 25% ആണ്.
ബീറ്റ തലാസ്സീമിയ, ആൽഫ തലാസ്സീമിയ
ഹീമോഗ്ലോബിൻ എന്ന പ്രോട്ടീനിൽ രണ്ടു തരം ചെയിനുകൾ ഉണ്ട് ആൽഫ ചെയ്ൻ, ബീറ്റ ചെയ്ൻ ഇതിൽ ഏതിനാണ് തകരാറു എന്നതിനുസരിച്ചു ആൽഫ അല്ലെങ്കിൽ ബീറ്റ തലാസ്സീമിയ എന്ന് വിളിക്കുന്നു.
തലാസ്സീമിയയുടെ ലക്ഷണങ്ങൾ
തലാസ്സീമിയ മേജർ: ആറോ ഏഴോ മാസം പ്രായമുള്ള കുഞ്ഞുകൾക്ക് വിളർച്ച, ക്ഷീണം, കണ്ണുകളിൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം, വയർ വീർക്കൽ, വളർച്ചയിലുള്ള കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ ശിശുരോഗവിദഗ്‌ധനെ സമീപിക്കണം, ഈ ലക്ഷണങ്ങൾ താലസീമിയയുടേതാവാം.
തലാസ്സീമിയ മൈനർ, ആൽഫ തലാസ്സീമിയ:
ഇവർക്ക് കാര്യമായ രോഗലക്ഷണങ്ങൾ ഒന്നു തന്നെ ഉണ്ടാകാറില്ല .മറ്റേതെ ങ്കിലും ആവശ്യത്തിന് രക്‌ത പരിശോധന നടത്തുമ്പോൾ യാദൃശ്ചികമായാണ് ഈ രോഗികളിൽ രക്‌തക്കുറവ് കണ്ടെത്തുന്നത്.
തലാസ്സീമിയ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകൾ
a) രക്‌ത കോശങ്ങളുടെ അളവ് (Complete Blood Count)
b) പെരിഫെറൽ സ്മിയർ (peripharal smear)
c) ഹീമോഗ്ലോബിൻ എലെക്ട്രോഫോറസിസ് (Hemoglobin Electrophoresis)
d) ജനിതക ടെസ്റ്റ് (Genetic analysis)
തലാസ്സീമിയ രോഗിയുടെ ചികിൽസ
തലാസ്സീമിയ മേജർ എന്ന അസുഖം പൂർണ്ണമായും ഭേദമാകണമെങ്കിൽ മജ്ജ മാറ്റിവെക്കൽ ചികിൽസയോ ജീൻ തെറാപ്പിയോ ചെയേണ്ടതുണ്ട്. കേരളത്തിൽ സർക്കാർ മേഖലയിൽ മലബാർ കാൻസർ സെന്റർ തലശ്ശേരിയിൽ മജ്ജ മാറ്റിവക്കൽ ചികിത്സ ലഭ്യമാണ്. മേൽപറഞ്ഞ ചികിത്സക്കുള്ള അവസരം ഇല്ലെങ്കിൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ രക്തസന്നിവേശം നടത്തുന്നതാണ് രോഗിക്ക് നൽകാവുന്ന ചികിത്സ. ചെറുപ്രായത്തിൽ മാസത്തിൽ ഒരിക്കലോ, പിന്നീട് ആഴ്ചയിൽ ഒരിക്കലോ അതിൽ കൂടുതലോ തവണ ഇതു ചെയേണ്ടിവന്നേക്കാം. ഇതിനോടൊപ്പം ഫോളിക് ആസിഡ് എന്ന വിറ്റാമിൻ കൂടി ദിവസേന കഴിക്കേണ്ടതായിട്ടുണ്ട്.
Read More in Health
Related Stories
നിപയ്ക്ക് പിന്നാലെ കരിമ്പനിയും; തൃശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു
3 years, 11 months Ago
ഒമിഷുവര്‍: ഇന്ത്യയുടെ സ്വന്തം ഒമിക്രോണ്‍ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് കിറ്റ്
3 years, 7 months Ago
ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോഗ്യവകുപ്പ്
3 years, 4 months Ago
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
3 years, 1 month Ago
ഹെഡ്സെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അറിയാന്‍
3 years, 3 months Ago
ലോകത്തിലെ ആദ്യ മലേറിയ വാക്സിന് അംഗീകാരം ; ലോകാരോഗ്യ സംഘടന
3 years, 10 months Ago
Comments