പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ മഞ്ഞള്‍ച്ചായ

3 years, 2 months Ago | 318 Views
പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ് മഞ്ഞള്‍ച്ചായ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാനീയമാണിത്.
നാലു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക, അര ടീസ്പൂണ്‍ ഉണങ്ങിയ ഗ്രാമ്പൂ, 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 8 കുരുമുളക്, 1 സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, ഒരു നുള്ള് കല്ലുപ്പ്, 2 ടീസ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍, 4 സ്പൂണ്‍ വെളിച്ചെണ്ണ, രണ്ടര കപ്പ് തിളപ്പിച്ച വെള്ളം എന്നിവ ഉപയോഗിച്ചാണ് ടര്‍മറിക് മില്‍ക് ചായ ഉണ്ടാകുന്നത്.
ഇവയെല്ലാം നല്ലപോലെ മിക്സിയിലിട്ട് അടിച്ചെടുക്കുക. നല്ല പതയുള്ള ഒരു പാനീയം ലഭിയ്ക്കും. ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. വെറും വയറ്റില്‍ കുടിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഏതെങ്കിലും സമയത്ത് കുടിയ്ക്കുക.
ടര്‍മറിക് ടീ അഥവാ മഞ്ഞള്‍ച്ചായ തടി കുറയ്ക്കാന്‍ ഉത്തമമാണ്. ഇത് അടുപ്പിച്ച് അല്പകാലം കുടിച്ചാല്‍ തടി കുറയുമെന്നുറപ്പാണ്. വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ഈ പാനീയം. ഇവയിലെ മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയ്ക്കെല്ലാം അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ട്.
Read More in Health
Related Stories
എൻ 95 മാസ്ക് കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല; ചെയ്യരുതാത്ത 10 കാര്യങ്ങൾ
4 years, 2 months Ago
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
3 years, 3 months Ago
സെപ്റ്റംബര്‍ 29; ലോക 'ഹൃദയ' ദിനം.
3 years, 10 months Ago
ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ പുതിയ ഘട്ടത്തിലേക്ക് എത്തിച്ചു- ഡബ്ല്യൂ.എച്ച്.ഓ
3 years, 6 months Ago
കഴുത്ത് വേദന അകറ്റാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.
3 years, 2 months Ago
Comments