ഷുഗറും പ്രഷറും പരിശോധിക്കാം, ഈ എ.ടി.എമ്മിൽ......
4 years, 6 months Ago | 831 Views
എ.ടി.എമ്മിൽ പോയി ഷുഗറും പ്രഷറുമൊക്കെ ഒന്ന് പരിശോധിച്ചാലോയെന്ന് ആരെങ്കിലും ചോദിച്ചാൽ അദ്ഭുതപ്പെടേണ്ട. പണമെടുക്കാൻ മാത്രമല്ല ഇനി ആരോഗ്യ പരിശോധനയ്ക്കും എ.ടി.എം. സഹായിക്കും. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ.) നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന ഹെൽത്ത് എ.ടി.എം. ആരോഗ്യ മേഖലയിലെ ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമാണ്. കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എ.ടി.എമ്മാണ് എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
കാഴ്ചയിൽ എ.ടി.എം. പോലെയൊക്കെ തന്നെയാണിത്, പണമല്ല ഇതിൽനിന്ന് കിട്ടുന്നതെന്നു മാത്രം. ഷുഗറും പ്രഷറുമെല്ലാം പരിശോധിക്കാനും അകലെയുള്ള ആശുപത്രിയിലെ ഡോക്ടറുമായി വീഡിയോ കോൺഫറൻസിങ് നടത്തുന്നതിനുമെല്ലാം ഈ എ.ടി.എമ്മിനെ ഉപയോഗിക്കാം
Read More in Health
Related Stories
ഡി.ആര്.ഡി.ഒയുടെ 2ഡിജി മരുന്ന് വിപണിയിലെത്തി; വില 990 രൂപ
5 years, 1 month Ago
നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
4 years, 2 months Ago
ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ പുതിയ ഘട്ടത്തിലേക്ക് എത്തിച്ചു- ഡബ്ല്യൂ.എച്ച്.ഓ
4 years, 6 months Ago
പാഷന് ഫ്രൂട്ടിന്റെ ഈ ഗുണങ്ങള്‍ അറിയാമോ
5 years Ago
വേനൽക്കാലത്ത് ചർമ്മത്തിന് കരുതലും സംരക്ഷണവും
5 years, 4 months Ago
Comments