Thursday, April 10, 2025 Thiruvananthapuram

മിക്സഡ് വെജ് അച്ചാർ

banner

3 years, 7 months Ago | 387 Views

പച്ചക്കറികളും ഡ്രൈ ഫ്രൂട്സും ഉപയോഗിച്ച് നല്ലൊരു അച്ചാർ തയ്യാറാക്കാം.

ചേരുവകൾ 

1. മിക്സഡ് വെജിറ്റബിൾ - 1 കപ്പ് 

(വെണ്ടയ്ക്ക ഒഴിച്ച് ബാക്കി ഏതു പച്ചക്കറിയും ഉപയോഗിക്കാം. പച്ചക്കറികൾ നന്നായി വേവിച്ച് ഉടച്ചെടുക്കുക.)

2 . മിക്സഡ് ഡ്രൈ ഫ്രൂട്സ് - 1/ 2 കപ്പ് 

(വെള്ളം തിളപ്പിച്ച് ഡ്രൈ ഫ്രൂട്സ് ഒരു രാത്രി മുഴുവൻ കുതിരാനിടുക. കുതിർന്ന ഡ്രൈ ഫ്രൂട്സ് നന്നായി അരച്ചെടുക്കുക.)

3. അച്ചാർപ്പൊടി - 2 സ്പൂൺ 

4. വിനാഗിരി - 2 സ്പൂൺ 

5. തേൻ - 3 സ്പൂൺ 

6. നല്ലെണ്ണ - ആവശ്യത്തിന് 

തയ്യാറാക്കുന്നവിധം 

ഒരു പാത്രം ചൂടാക്കി നല്ലെണ്ണ ഒഴിച്ച് പച്ചക്കറികളുടെയും ഡ്രൈ ഫ്രൂട്സിന്റെയും മിക്സ് ചേർത്ത് വഴറ്റുക. നികക്കെ എണ്ണ വേണം.

ഒരു പാത്രത്തിൽ അച്ചാർപ്പൊടി, തേൻ, വിനാഗിരി എന്നിവ യോജിപ്പിക്കുക. ഇതു പച്ചക്കറിക്കൂട്ടിലേയ്ക്കും ചേർക്കുക. ചെറിയ തീയിൽ 5 മിനിറ്റ് തിളപ്പിക്കുക. തണുക്കുമ്പോൾ വൃത്തിയുള്ള ഉണങ്ങിയ കുപ്പികളിലാക്കി സൂക്ഷിക്കുക. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 2 മാസംവരെ കേടുകൂടാതെ ഇരിക്കും.



Read More in Recipes

Comments