Tuesday, April 15, 2025 Thiruvananthapuram

മെക്കോണിൽ 25 അവസരം

banner

3 years, 10 months Ago | 369 Views

അപേക്ഷ ഓൺലൈനിൽ 

റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റലർജിക്കൽ ആൻഡ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ്  (ഇന്ത്യ) ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 25 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

എക്സിക്യൂട്ടിവ് - 25 

അസിസ്റ്റന്റ് മാനേജർ - 5 (കോസ്റ്റ് എസ്റ്റിമേഷൻ - 2 ,  മാർക്കറ്റ് റിസർച്ച് - 2, രാജ്ഭാഷ - 1 ), ഡെപ്യൂട്ടി മാനേജർ - 4 (മിനറൽ - 1, ലീഗൽ - 1, കോർപ്പറേറ്റ് കമ്മ്യുണിക്കേഷൻ - 1, മെഡിക്കൽ ഓഫീസർ (റേഡിയോളജി) - 1 , മാനേജർ - 2 (മെക്കാനിക്കൽ - 1 , ലീഗൽ - 1), സീനിയർ മാനേജർ - 2 (സിവിൽ മെക്കാനിക്കൽ ), സ്പെഷ്യലിസ്റ്റ് (മെഡിസിൻ) - 1, എ.ജി.എം.- 5 (മൈനിങ് - 1, സിവിൽ / മെക്കാനിക്കൽ - 2 , ഫിനാൻസ് - 2 ).

ഓപ്പറേഷൻസ് ആൻഡ് മെയ്ന്റനൻസ് സ്റ്റാഫ് 

ജഗദൽപുരിലെ പ്ലാന്റിൽ ഓപ്പറേഷൻസ് ആൻഡ് മെയ്ന്റനൻസ് സ്റ്റാഫിന്റെ ഒഴിവുണ്ട്. ബ്ലസ്റ്റ് ഫർണസ്, സ്റ്റീൽ മേക്കിങ്, റോളിംഗ് മിൽസ്, ലബോറട്ടറി, വാട്ടർ മാനേജ്മന്റ്, സപ്ലൈ  ചെയിൻ, കംപ്രസ്ഡ് എയർ പ്ലാന്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. recttnisp@meconlimited.co.in എന്ന ഇ-മെയിലിൽ റെസ്യൂമെ അയയ്ക്കണം .

വിശദവിവരങ്ങൾ www.meconlimited.co.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതിയും അവസാന തീയതിയും ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.   



Read More in Opportunities

Comments