ഉള്ളി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും; സലാഡ് പരുവത്തില്‍ ഉള്ളി കഴിക്കുന്നതാണ് ഏറ്റവും നല്ലത്

4 years, 2 months Ago | 528 Views
നനവുള്ളിടത്തും, നീര്‍വാര്‍ച്ച ഉള്ളിടത്തും ഉള്ളി വളരും. വേണമെങ്കില്‍ പൂന്തോട്ടത്തിലോ, പച്ചക്കറിത്തോട്ടത്തിലോ വളര്‍ത്താം. ലോകമെങ്ങും നിരവധി ആഹാരപദാര്‍ത്ഥങ്ങളിലെ ഒരു പ്രധാന ഘടകമാണ് ഉള്ളി. മറ്റ് പച്ചക്കറിയിനങ്ങള്‍ക്കും, സസ്യങ്ങള്‍ക്കുമൊപ്പം വളരുമെന്നതിനാല്‍ സൗഹൃദ സസ്യം എന്നും ഉള്ളിയെ വിളിക്കുന്നു.
ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുമ്പോൾ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധമെന്ന നിലയിലും ഏറെ പ്രധാന്യമുള്ളതാണ് ഉള്ളി. ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നായും ഉള്ളി ഉപയോഗിക്കാം.സള്‍ഫറിന്റെയും, ക്യുവെര്‍സെറ്റിന്റെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നല്‍കുന്നത്. മികച്ച ആന്റി ഓക്സിഡന്റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു. നൂറ്റാണ്ടുകളായി ഉള്ളിയെ ഔഷധാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നുണ്ട്.
കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫോറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസക്തമാണ്.
അയേണ്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റുകള്‍ തുടങ്ങി ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വിവിധ ഘടകങ്ങള്‍ ഉള്ളിയിലടങ്ങിയിട്ടുണ്ട്.
വലിയ ഉള്ളി അഥവാ സവാള ഉപയോഗിക്കുന്നതുകൊണ്ട് ചില ഗുണങ്ങള്‍ കൂടിയുണ്ട്. ശരീരത്തിന് തണുപ്പ് പകരാന്‍ ഇതിന് കഴിയുന്നു എന്നതാണ് ഉള്ളിയുടെ പ്രാധാന്യം കൂട്ടുന്നത്. 'വൊളറ്റൈല്‍ ഓയില്‍' ശരീരതാപത്തെ സന്തുലിതപ്പെടുത്താന്‍ സഹായിക്കുന്നു. സലാഡ് പരുവത്തില്‍ ഉള്ളി കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
ഉള്ളിക്കുള്ള മറ്റൊരു ഗുണമെന്തെന്നാല്‍ ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഉള്ളിയിലടങ്ങിയിരിക്കുന്ന 'പൊട്ടാസ്യം' ആണ് ഇതിന് സഹായിക്കുന്നത്.
പ്രമേഹമുള്ളവര്‍ ഉള്ളി കഴിക്കുന്നത് നല്ലതാണ് . കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാല്‍ത്തന്നെ, ഉള്ളി ഒരിക്കലും രക്തത്തിലെ ഗ്ലൂക്കോസ് ലെവലിനെ മോശമായി ബാധിക്കുകയില്ല. ഇതിലടങ്ങിയിരിക്കുന്ന 'ഫൈബര്‍' ഘടകങ്ങള്‍ പ്രമേഹരോഗികള്‍ക്ക് നല്ലതുമാണ്.
നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയ- ഈസ്റ്റ് എന്നിവ ഉള്ളിയില്‍ കാണപ്പെടുന്നു. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്നവയാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. അതുപോലെ കൊളസ്ട്രോള്‍ ലെവലിനെ നിയന്ത്രണത്തിലാക്കുന്നതിലൂടെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ഒരു പരിധി വരെ ഉള്ളി സഹായകമാണ്.
Read More in Health
Related Stories
പ്രതിരോധശേഷി കൂട്ടാന്‍ ബ്രൊക്കോളി, കൂണ് സലാഡ്
4 years, 3 months Ago
മൂന്നാം തരംഗത്തേക്കാൾ ഭീഷണിയായി മാസ്ക്കുകൾ !
3 years, 11 months Ago
രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍
3 years, 1 month Ago
ഫാറ്റി ലിവർ
4 years, 5 months Ago
നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി ആരോഗ്യമന്ത്രാലയം
1 year, 2 months Ago
കനിവ് തേടുന്നവർ
2 years, 3 months Ago
Comments