കൂടുതല്‍ അണ്റിസര്വ്ഡ് ട്രെയിനുകള്‍ വരുന്നു; ടിക്കറ്റുകള്‍ സ്റ്റേഷനില്‍ നിന്നും തത്സമയം എടുക്കാം

3 years, 10 months Ago | 382 Views
കൂടുതല്‍ അണ്റിസര്വ്ഡ് ട്രെയിനുകള്‍ പുനഃസ്ഥാപിക്കുന്നു. കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിലാണ് റെയില്‍വേ തീരുമാനം. റിസര്‍വേഷന്‍ ഇല്ലെങ്കിലും എക്സ്പ്രസ് നിരക്കായിരിക്കും ബാധകമാകുക. സീസണ് ടിക്കറ്റുള്ളവര്‍ക്കും യാത്ര ചെയ്യാം. സ്റ്റേഷന് കൗണ്ടറുകളില്‍നിന്നു തല്‍സമയം ടിക്കറ്റ് എടുക്കാം.
തിരുവനന്തപുരം -പുനലൂര്‍ അണ്റിസര്വ്ഡ് സ്പെഷ്യല്‍ ഈ മാസം 6ന് സര്‍വീസ് ആരംഭിക്കും. പുനലൂരില്‍ നിന്നുള്ള സര്‍വീസ് 7 മുതല്‍ ആരംഭിക്കും. പുനലൂരില്‍നിന്നു രാവിലെ 6.30ന് പുറപ്പെട്ടു 9.30ന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട് 5.50ന് പുറപ്പെട്ട് രാത്രി 8.15ന് പുനലൂരിലെത്തും.
കോട്ടയം-കൊല്ലം അണ്റിസര്വ്ഡ് എക്സ്പ്രസ് 8ന് സര്‍വീസ് ആരംഭിക്കും. രാവിലെ 5.30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് 7.50ന് കൊല്ലത്തു എത്തും. കൊല്ലംതിരുവനന്തപുരം അണ്റിസര്വ്ഡ് എക്സ്പ്രസ് ഉച്ചയ്ക്കു 3.30ന് കൊല്ലത്തുനിന്നു പുറപ്പെട്ടു വൈകിട്ട് 5.45ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് 6.00ന് പുറപ്പെട്ടു 7.55ന് നാഗര്‍കോവില്‍ എത്തും. ഇവ രണ്ടും 8ന് സര്‍വീസ് തുടങ്ങും.
എറണാകുളം-ഗുരുവായൂര്‍, എറണാകുളം-ആലപ്പുഴ ട്രെയിനുകളും, മംഗളൂരു-ചെന്നൈ എഗ്മൂര്‍ എന്നിവ വൈകാതെ സര്‍വീസ് പുനരാരംഭിക്കുമെന്നു അധികൃതര്‍ പറഞ്ഞു. പാലക്കാട്എറണാകുളം, പാലക്കാട്-തിരുച്ചെന്തൂര്‍ ട്രെയിനുകളും കന്യാകുമാരി-പുണെ ജയന്തിയും ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ പാസഞ്ചര്‍ ട്രെയിനുകളുമാണു ഇനിയും സര്‍വീസ് ആരംഭിക്കാനുള്ളത്.
Read More in Kerala
Related Stories
ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്തംബര്‍ 30ന് കൊച്ചിയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
3 years, 10 months Ago
പെരിയാർ കടുവാസങ്കേതത്തിൽ മംഗളയ്ക്ക് പ്രത്യേകം കാട്
4 years, 4 months Ago
സദ്ഭാവന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
2 years, 7 months Ago
ബസുകൾ കഴുകി വൃത്തിയാക്കിയേ സർവീസ് നടത്താവൂ ; കെ.എസ്.ആർ.ടി.സി.
3 years, 7 months Ago
വെള്ളക്കരം, റോഡിലെ ടോള്‍, പാചകവാതക വില, വാഹന നികുതി; സര്‍വത്ര വര്‍ധന
3 years, 4 months Ago
Comments