ഇന്ന് മുതൽ ആറ് മാറ്റങ്ങൾ പ്രാബല്യത്തിൽ; ഭൂമി തരംമാറ്റവും മൊബൈൽ പോർട്ടബിലിറ്റിയും നാല് വർഷ ബിരുദവും.

1 year Ago | 347 Views
ഇന്ന് മുതൽ ആറ് മാറ്റങ്ങൾ പ്രാബല്യത്തിൽ; ഭൂമി തരംമാറ്റവും മൊബൈൽ പോർട്ടബിലിറ്റിയും നാല് വർഷ ബിരുദവും.
പൊതുജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ആറ് മാറ്റങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ. ഭൂമി തരംമാറ്റം അപേക്ഷ തീർക്കുന്നതിന് പുതിയ സംവിധാനം നിലവിൽ വരുന്നത് മുതൽ തലസ്ഥാനത്തെ വിമാനത്താവളത്തിലെ യൂസർ ഫീ കൂടുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് ഇവ. ഭൂമി തരംമാറ്റം നടപടികൾ അതിവേഗത്തിൽ പൂർത്തികരിക്കാനുള്ള പുതിയ സംവിധാനമാണ് ഇന്ന് മുതൽ നിലവിൽ വരുന്നത്.
ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. സംസ്ഥാനത്ത് ഇതുവരെ 27 ആർഡിഒ/സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യും. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലർക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സർവെയർമാരെ താല്കികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂർത്തികരിച്ചതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
മൊബൈൽ പോർട്ടബിലിറ്റി നടപടികൾ മാറും
സിം സ്വാപ്പ്, റീപ്ലേസ്‌മെന്‍റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും. 2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ഇന്ന് നിലവില്‍ വരുന്നത്. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം.
സംസ്ഥാനത്തെ സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്സുകൾ ഇന്ന് ആരംഭിക്കും. ഇനി വിദ്യാർഥികൾക്ക് സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. ഗവേഷണത്തിന് താൽപ്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് ഈ മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുത്ത് സ്വയം കോഴ്സ് രൂപകൽപ്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.
ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത ഇന്ന് നിലവിൽ വന്നുയ ഇഐപിസിക്ക് പകരം ഭാരതീയ ന്യായ സംഹിതയും, സിആർപിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് പ്രാബല്യത്തിലായത്.
രാജ്യാന്തര വിമാനത്താവളത്തിലെ സേവന നിരക്ക് വർധന പ്രാബല്യത്തിൽ. രാജ്യാന്തര യാത്രക്കാർ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടണമെങ്കിൽ ഇനി മുതൽ 1540 രൂപയും വന്നിറണമെങ്കിൽ 660 രൂപയും നൽകണം. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾക്കുള്ള ലാൻഡിങ് ചാർജും വർധിച്ചിട്ടുണ്ട്.
Read More in Kerala
Related Stories
വനിതാ വികസന കോര്പ്പറേഷന് ദേശീയ പുരസ്കാരം
4 years Ago
ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി
3 years, 11 months Ago
മാലിന്യം കൂടിയാൽ കെട്ടിടനികുതിയും കൂടും
3 years, 2 months Ago
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
3 years, 5 months Ago
റേഷന്‍ കടകള്‍ കെ സ്റ്റോറുകളാകുന്നു; അക്ഷയ സെന്ററുകള്‍ മുതല്‍ ബാങ്കിംഗ് സംവിധാനം വരെ ലഭിക്കും
2 years, 11 months Ago
ഓപ്പറേഷന് ഹലോ ടാക്സി
3 years, 5 months Ago
റേഷന്‍ കാര്‍ഡും സ്മാര്‍ട്ട് ആകുന്നു; റേഷനൊപ്പം അവശ്യ സാധനങ്ങളും വാങ്ങാം
3 years, 9 months Ago
Comments