Wednesday, Aug. 20, 2025 Thiruvananthapuram

യുക്രൈനില്‍നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍വഴി ചികിത്സ നല്‍കും- ആരോഗ്യമന്ത്രി

banner

3 years, 5 months Ago | 612 Views

യുക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

യുദ്ധ സാഹചര്യത്തില്‍ നിന്ന് വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര, ഡൊമസ്റ്റിക് വിമാനത്താവളങ്ങളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചുവരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Read More in Kerala

Comments

Related Stories