കരിയറിലെ രണ്ടു നിരാശകൾ സച്ചിൻ ടെൻടുൽക്കർ വെളിപ്പെടുത്തുന്നു

3 years, 9 months Ago | 346 Views
കരിയറിൽ സാധിക്കാനാവാതെ പോയ തന്റെ രണ്ടു നിരാശകൾ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻടുൽക്കർ. സുനിൽ ഗവാസ്കറിനൊപ്പവും വിവ് റിച്ചാർഡ് സിനെതിരെയും കളിക്കാൻ സാധിക്കാതെ പോയത് ചൂണ്ടിയാണ് സച്ചിന്റെ വാക്കുകൾ.
രണ്ട് നിരാശകൾ ആണ് എനിക്കുള്ളത്. ഒന്നാമത്തേത് ഗവാസ്കറിനൊപ്പം എനിക്ക് കളിക്കാനായിട്ടില്ല. വളർന്നു വരുന്ന സമയത്ത് ഗവാസ്കറായിരുന്നു എന്റെ ബാറ്റിംഗ് ഹീറോ. ടീമിന്റെ ഭാഗമായി നിന്ന് ഗവാസ്കറിനൊപ്പം കളിക്കാനാവാതെ പോയത് വലിയ നിരാശയാണ്. ഞാൻ അരങ്ങേറ്റം കുറിക്കുന്നതിന് ഏതാനും വർഷം മുമ്പ് അദ്ദേഹം വിരമിച്ചിരുന്നു. സച്ചിൻ പറഞ്ഞു.
കുട്ടിക്കാലത്തെ എന്റെ ഹീറോ ആയിരുന്ന വിവ് റിച്ചാർഡ് സിനെതിരെ കളിക്കാൻ കഴിയാതെ പോയതാണ് മറ്റൊരു നിരാശ. കൗണ്ടി ക്രിക്കറ്റിൽ അദ്ദേഹത്തിനെതിരെ കളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്നാൽ രാജ്യാന്തര മത്സരത്തിൽ അദ്ദേഹത്തിനെതിരെ കളിക്കാൻ സാധിക്കാത്തതിന്റെ സങ്കടം എനിക്കുണ്ട് . 1991 ലാണ് അദ്ദേഹം വിരമിച്ചത്. എങ്കിലും നേർക്ക് നേരെ വരിക എന്നത് സാധ്യമായില്ല.
2013 ലാണ് സച്ചിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് . വിരമിക്കുമ്പോൾ 18463 ഏകദിന റൺസും 15921 ടെസ്റ്റ് റൺസുമാണ് സച്ചിന്റെ പേരിലുണ്ടായിരുന്നത് .
24 വർഷം ക്രിക്കറ്റിൽ നിറഞ്ഞ മാസ്റ്റർ ബ്‌ളാസ്സ്ർ റെക്കാർഡുകളുടെ പെരുമഴ തന്റെ പേരിൽ തീർത്താണ് കളിക്കളം വിട്ടത്.
Read More in Sports
Related Stories
ടീം ഇന്ത്യയ്ക്ക് റെക്കോഡ്; ട്വന്റി 20 വിജയങ്ങളില്‍ സെഞ്ചുറി
3 years, 1 month Ago
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കന്‍ താരത്തിന് ലോക റെക്കോഡ്
3 years, 8 months Ago
ഡിസ്ക് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍
3 years, 8 months Ago
മേരി കോമിന് വിജയത്തുടക്കം
3 years, 8 months Ago
ഷഹീന് അഫ്രീദി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
3 years, 2 months Ago
Comments