Tuesday, July 15, 2025 Thiruvananthapuram

ടോക്യോ ഒളിമ്പിക്സ് ; ചരിത്രത്തില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ

banner

3 years, 11 months Ago | 397 Views

വനിത ട്രിയതലോണില്‍ 33 കാരിയായ ഫ്‌ലോറ ഡെഫി ആണ് ബര്‍മുഡയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്.  വമ്പന്‍ താരങ്ങളെ മറികടന്നാണ് ദ്വീപ് സ്വദേശി സ്വര്‍ണം സ്വന്തമാക്കിയത്.

ഫ്‌ലോറയ്ക്ക് 2008 ഒളിമ്പിക്‌സില്‍ റേസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.  സൈകിള്‍ ഇടിച്ചതിനെ തുടര്‍ന്ന് 2012 ല്‍ 45 -മത് ആയിരുന്നു.   ഇത്തവണ 18.32 മിനിറ്റില്‍ നീന്തലും, 1 മണിക്കൂര്‍ 2 മിനിറ്റ് 49 സെക്കന്റ് സൈക്കിളിംഗും, 33 മിനിറ്റില്‍ ഓട്ടവും പൂര്‍ത്തിയാക്കിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

ബ്രിട്ടന്റെ  ജോര്‍ജിയ ടൈലര്‍ ബ്രോണിന് ആണ് വെള്ളി.    ഇവര്‍ 1 മണിക്കൂര്‍ 56 മിനിറ്റ് 50 സെക്കന്റിൽ  റേസ് പൂര്‍ത്തിയാക്കി.

അമേരികയുടെ കെയ്റ്റി സഫെര്‍സ് വെങ്കലവും നേടി.   ഇവര്‍ 1 മണിക്കൂര്‍ 57 മിനിറ്റ് .03 സെക്കന്റിൽ റേസ് പൂര്‍ത്തിയാക്കി. 750 മീറ്റര്‍ നീന്തല്‍, 20 കിലോമീറ്റര്‍ സൈക്കിളിംഗ്, 5 കിലോമീറ്റര്‍ ഓട്ടം എന്നിവ അടങ്ങിയ ട്രിയത്തിലോൺ ഒളിമ്പിക്‌സിലെ ഏറ്റവും പാടുള്ള മത്സരങ്ങളില്‍ ഒന്നാണ്.



Read More in Sports

Comments