ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി.കുമാരന്
3 years, 5 months Ago | 371 Views
ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി.കുമാരന്. അരനൂറ്റാണ്ട് കാലത്തെ സിനിമാ പ്രവർത്തനത്തിലുള്ള അംഗീകാരമായാണ് പുരസ്കാരം. 5 ലക്ഷംരൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അടുരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവും സഹതിരക്കഥാകൃത്തുമായി സിനിമാ മേഖലയിലെത്തി. അതിഥി, തോറ്റം, ആദിപാപം, കാട്ടിലെ പാട്ട്, രുക്മിണി, തുള്ളി, ലക്ഷ്മി വിജയം, നിർവൃതി, നേരം പുലരുമ്പോൾ, ആകാശഗോപുരം തുടങ്ങിയവയാണ് പ്രധാന സിനിമകൾ. മഹാകവി കുമാരനാശാന്റെ ജീവിതകഥ ആസ്പദമാക്കി 84–ാം വയസ്സിൽ ‘ ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന സിനിമ കെ.പി കുമാരൻ എഴുതി സംവിധാനം ചെയ്തു.
1937ൽ കണ്ണൂർ കൂത്തുപറമ്പിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസശേഷം പി എസ് സി ടെസ്റ്റ് എഴുതി ഗതാഗത വകുപ്പിൽ ക്ളാർക്ക് ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും ജോലി ചെയ്തു. ഇക്കാലത്ത് ഇൻറർമീഡിയറ്റ് പരീക്ഷ പാസാവുകയും എൽഐസിയിൽ ജോലി ലഭിക്കുകയും ചെയ്തു.
2001 ജെസി ഡാനിയേൽ അവാർഡ് ജേതാവും പിന്നണി ഗായകനുമായ പി.ജയചന്ദ്രൻ ചെയർമാനും സംവിധായകൻ സിബി മലയിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. അരനൂറ്റാണ്ടുനീണ്ട് ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമയ്ക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകർന്ന സംവിധായകനാണ് കെ.പി കുമാരൻ എന്ന് പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു.
Read More in Kerala
Related Stories
സ്വപ്ന സാക്ഷാത്കാരം വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
7 months, 3 weeks Ago
ചരിത്രം സൃഷ്ടിച്ച തുടർഭരണത്തിന് ഇന്ന് സത്യപ്രതിജ്ഞ
4 years, 7 months Ago
തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ
4 years Ago
സ്കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച വമ്പന്‍ പേന ഗിന്നസ് ബുക്കില്‍
4 years, 8 months Ago
ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം.
3 years, 7 months Ago
വേനൽമഴ ഇടിമിന്നൽ : ജാഗ്രത നിർദ്ദേശങ്ങൾ
4 years, 8 months Ago
30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് അയ്മനം.
3 years, 10 months Ago
Comments