മാസ്‌ക് നിര്‍ബന്ധമില്ല: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് യു.കെ.
.jpg)
3 years, 9 months Ago | 710 Views
കോവിഡുമായി ബന്ധപ്പെട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് ബ്രിട്ടൻ. പ്രതിദിന കോവിഡ് കേസുകൾ 50,000 ത്തിന് മുകളിൽ നിൽക്കേയാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല. എല്ലാ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം. പൊതുപരിപാടികളെല്ലാം നിയന്ത്രണങ്ങളില്ലാതെ നടത്താനും സർക്കാർ അനുമതി നൽകി.
അതേസമയം കോവിഡ് കേസുകളിൽ കുറവുവരാത്ത സാഹചര്യത്തിൽ സർക്കാർ നടപടി രോഗവ്യാപനം വർധിപ്പിച്ചേക്കാമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാസ്ക് നിബന്ധന ഒഴിവാക്കിയതിനൊപ്പം വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം വ്യവസ്ഥയും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഞായറാഴ്ച അർധരാത്രി മുതൽ നഗരത്തിലെ നിശാ ക്ലബ്ബുകൾ തുറക്കാൻ അനുമതി നൽകി. ഇൻഡോർ കായിക സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള വേദികളിൽ മുഴുവൻ സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. സിനിമ തീയേറ്ററുകൾ തുറക്കാനും അനുമതിയുണ്ട്.
സർക്കാർ അശ്രദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെ നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനത്തെ ശക്തമായി എതിർക്കുന്നതായും ലേബർ പാർട്ടി ആരോഗ്യവിഭാഗം വക്താവ് ജൊനഥൻ വ്യക്തമാക്കി. അതേസമയം ഭൂരിഭാഗം പേരും വാക്സിന്റെ ആദ്യ ഡോസ് എങ്കിലും സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം അതിതീവ്രമാകില്ലെന്ന കണക്കുകൂട്ടിലിലാണ് സർക്കാർ.
രാജ്യത്തെ മുതിർന്ന പൗരൻമാരിൽ മൂന്നിൽ രണ്ട് പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇനിയും വാക്സിൻ എടുക്കാത്തവർ എത്രയും വേഗത്തിൽ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. ഇപ്പോൾ തുറന്നുകൊടുത്തിട്ടില്ലെങ്കിൽ പിന്നീട് എപ്പോഴാണ് എല്ലാം തുറന്നുകൊടുക്കാനാവുകയെന്ന് നമ്മൾ സ്വയം ചോദിക്കേണ്ടിവരും. നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്നും ബോറിസ് ജോൺസൺ അഭ്യർഥിച്ചു.
നിലവിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇൻഡൊനീഷ്യയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് യുകെ.
Read More in World
Related Stories
അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുത്തു
3 years, 2 months Ago
പതിനൊന്നാം വയസില്‍ നേടിയത് ഫിസിക്സ് ബിരുദം
3 years, 9 months Ago
ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ
3 years, 11 months Ago
വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആഡം പറ്റാപോറ്റിയനും.
3 years, 6 months Ago
ഏപ്രില്‍ 23 ലോകപുസ്തകദിനം
3 years, 12 months Ago
കാര്‍ഗോ സര്‍വിസിനുള്ള ഈ വര്‍ഷത്തെ പുരസ്കാരം സൗദി എയര്‍ലൈന്‍സിന്
3 years, 6 months Ago
ബൂസ്റ്റർ ഡോസുകൾ നിർത്തിവെക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ
3 years, 8 months Ago
Comments