'പരാതി പരിഹാര ഭവന്' വന്നേക്കും; വകുപ്പുകളെ കാര്യക്ഷമമാക്കാന്‍ സമഗ്ര പരിഷ്കരണം

2 years, 9 months Ago | 273 Views
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കകമ്മീഷനുകളിലും ഓംബുഡ്സ്മാനിലും വന്നുചേരുന്ന പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കാന്‍ സംവിധാനമൊരുങ്ങുന്നു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് 'പരാതി പരിഹാര ഭവന്' രൂപവത്കരിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ഭരണപരിഷ്കാര കമ്മീഷന്റെ നിര്‍ദേശം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പൊതുമരാമത്തിന് നിര്‍ദേശം നല്കി.
സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പരാതി പരിഹാര സംവിധാനം ശക്തമാക്കണമെന്ന നാലാം ഭരണ പരിഷ്കരണ കമ്മീഷന്റെ ഒമ്പതാം റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതി പരിഹാര സംവിധാനങ്ങള്‍ക്കുപുറമെ, പൊതുജീവനക്കാരും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിലാക്കിയുള്ള സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. പൊതു വെബ്സൈറ്റ്, അറ്റന്‍ഡര്‍മാര്‍, ഐ.ടി ശൃംഖല എന്നിവ ഉള്‍കൊള്ളുന്ന സമഗ്ര പ്രപ്പോസല്‍ സമര്‍പ്പിക്കാനാണ് വിവിധ വകുപ്പുകളോട് സര്‍ക്കാര്‍ നിര്‍ദേശം.
സര്‍ക്കാര്‍ മേഖലയിലെ പരിശീലന പരിപാടികളില്‍ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് ഒരു മൊഡ്യൂള്‍ ഉള്‍പ്പെടുത്തും. പരാതികള്‍ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി നിശ്ചയിക്കും. ആവശ്യമായ വിവരങ്ങള്‍ നല്കുന്നതില് കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനം വെബ് അധിഷ്ഠിതമാക്കും.
ഒരു പൊതു വെബ്സൈറ്റിന് കീഴിലാക്കിയോ, പ്രത്യേകമോ പോര്‍ട്ടലുകള്‍ തുടങ്ങി പണമടക്കാനും പരാതിപ്പെടാനും ഉള്ള സംവിധാനം കൊണ്ടുവരും. കൃത്യമായ ഇടവേളകളില്‍ പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നുണ്ടെന്ന് വിലയിരുത്താന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. കെ.എസ്.ഇ.ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരും. ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന് നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നതിന് അധികാരം നല്‍കും.
പരാതി കുറയ്ക്കാന്‍ വേണ്ടി ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. വിവരാവകാശ കമ്മീഷന് ഉള്‍പ്പെടെ വിവിധ കമ്മീഷനുകളും ഓംബുഡ്സമാനും എല്ലാ ജില്ലകളിലും ഒന്നിടവിട്ട മാസങ്ങളില്‍ സിറ്റിങ് നടത്ത ണം. സോഷ്യല്‍ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളില്‍ ബോധവത്കരണം നടത്തും. ഓഡിറ്റര്‍മാര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Read More in Kerala
Related Stories
കെ.സച്ചിദാനന്ദന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ
3 years, 1 month Ago
ആരാധനാലയങ്ങളില്‍ ശബ്ദ നിയന്ത്രണം: വ്യവസ്ഥകള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍
2 years, 10 months Ago
സേവനം അതിവേഗം; കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ഇ-ഓഫീസായി തൃശൂര്‍ ഡി ഡി ഓഫീസ്
3 years, 8 months Ago
ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം: പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം
3 years, 10 months Ago
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ
3 years, 8 months Ago
കുട്ടികളുടെ മൊബൈല്‍ പ്രേമം തടയാന്‍ 'കൂട്ട്' ഒരുക്കി കേരള പോലീസ്
2 years, 9 months Ago
Comments