Wednesday, July 30, 2025 Thiruvananthapuram

കാൻഫെഡ് 47-ാം വാർഷികാഘോഷങ്ങൾ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്‌തു

banner

1 month, 3 weeks Ago | 227 Views

കാൻഫെഡ് ചെയർമാൻ ബി.എസ്‌.ബാലചന്ദ്രൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാൻഫെഡ് സെക്രട്ടറി ജയ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. മൂന്ന് സെഷനുകളായി നടന്ന സമ്മേളനത്തിൻറ ഉദ്ഘാടനം ജനശ്രീ ചെയർമാൻ എം.എം. ഹസ്സൻ നിർവഹിച്ചു. തുടർന്ന് അദ്ദേഹം ചൊല്ലിക്കൊടുത്ത സ്‌ഥാപകദിന സന്ദേശം കാൻഫെഡ് പ്രതിനിധികൾ ഏറ്റുചൊല്ലി. കാൻഫെഡ് വൈസ് ചെയർമാൻ ഡോ. കിണാവല്ലൂർ ശശിധരൻ, കാൻഫെഡ് കേന്ദ്രസമിതി അംഗം വി.ആർ.വി. ഏഴോം, കാൻഫെഡ് കാസർകോഡ് ജില്ലാ ചെയർമാൻ പ്രൊഫ. കെ. വി. ജയരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാൻഫെഡ് പബ്ലിക്കേഷൻസ് സെക്രട്ടറി ഗീതരമേശ്  കൃതജ്‌ഞത രേഖപ്പെടുത്തി. 

 



Read More in Organisation

Comments