ഗാന്ധി ഭാരത് ഗാന്ധിജയന്തി

2 weeks, 1 day Ago | 64 Views
1869 ഒക്ടോബർ 2 ഇന്ത്യൻ ജനതയ്ക്ക് മറക്കാൻ പറ്റാത്ത ഒരു ആദർശ പുരുഷൻ്റെ പിറവിയുടെ ദിനമാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെ ജന്മദിനം. കരംചന്ദ്ഗാന്ധിയുടെയും പുത്ലിഭായിയുടെയും നാലാമത്തെ മകനായി ജനിച്ച ഗാന്ധിജിയുടെ 155-ാം ജന്മവാർഷികമാണ് 2024 ഒക്ടോബർ 2ന് ഇന്ത്യയിൽ ഉടനീളം ആചരിച്ചത്. രാജ്യത്ത് പല സ്‌ഥലങ്ങളിലും പ്രാർത്ഥന സേവനങ്ങളും, അനുസ്മരണ ചടങ്ങുകൾ, ഉപന്യാസ മത്സരങ്ങൾ, അവാർഡ് ദാന ചടങ്ങുകൾ, കലാപ്രദർശനങ്ങൾ എന്നിവ നടത്തി. "രഘുപതി രാഘവ രാജാറാം" തുടങ്ങിയ പ്രശസ്‌തമായ ശ്ലോകങ്ങളും, സ്തുതി ഗീതങ്ങളും ആലപിച്ചു. വിവിധ സംഘടനകൾ ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്‌പമാലകൾ സമർപ്പിച്ചു. രാജ്ഘട്ടിൽ അതിവിപുലമായ രീതിയിൽ ഗാന്ധിജയന്തി ആഘോഷിച്ചു.
സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യമെന്ന് വീമ്പ് പറഞ്ഞ് നടന്ന ബ്രിട്ടിഷുകാരന്റെ മുഷ്കിനെ അഹിംസ വ്രതത്തിലൂടെ വിറപ്പിച്ച രാഷ്ട്രപിതാവിൻ്റെ സ്മരണയിൽ രാജ്യമെങ്ങും ഒക്ടോബർ 2ന് ഗാന്ധി ജയന്തി ആഘോഷിച്ചു. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ ഒക്ടോബർ 2ന് അഹിംസാദിനമായി ആചരിച്ചു വരികയാണ്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിൻ്റെ വെളിച്ചത്തിലേക്കെത്തിച്ച ഗാന്ധിജി ജനങ്ങൾക്ക് ബാപ്പുജിയാണ്.
ഈ ഗാന്ധിജയന്തി വാരാഘോഷത്തിൽ ശുചിത്വത്തിനാണ് പ്രാധാന്യം നൽകിയത്. ശുചിത്വ ബോധവൽക്കരണപരിപാടികൾ, ഗാന്ധി സിനിമാപ്രദർശനം, കുട്ടികൾക്ക് ഗാന്ധിയൻ ആദർശങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ ആഘോഷ പരിപാടികൾ വിവിധ സംസ്‌ഥാനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ഗ്രാമങ്ങൾ എന്നിവർ ഗംഭീരമായി ആഘോഷിച്ചു.
ഭാരതത്തിൽ അധികം പേരും ദരിദ്രരാണ്. തീണ്ടലും മദ്യപാനവും ഉപേക്ഷിക്കാത്ത കാലത്തോളം നമ്മൾ കഷ്ടത അനുഭവിക്കേണ്ടി വരും. ഇതിന് പരിഹാരമായി എല്ലാവരും അരമണിക്കൂർ വീതമെങ്കിലും നൂൽനൂൽക്കണം. വസ്ത്രങ്ങൾ അവനവൻ തന്നെ നെയ്യണം. 1927 ഒക്ടോബ ർ 12ന് ആലപ്പുഴ ഹരിപ്പാട് ഗാന്ധിജി നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹമാണിത്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ അടിത്തറ പാകിയതും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് മണ്ണൊരുക്കിയതും ഗാന്ധിജി തന്നെ. അദ്ദേഹത്തിന്റെ ചര്യകളും സന്ദേശങ്ങളും ഈ പുതു തലമുറയ്ക്ക് കരുത്താകട്ടെ. അദ്ദേഹത്തിന്റെ 155-ാം ജന്മവാർഷികം അതിനുള്ള തുടക്കമാകട്ടെ.
ഗാന്ധിജി കണ്ട സ്വപ്നം പട്ടിണി പാവങ്ങൾക്കുപോലും ഇത് എന്റെ നാടാണ് എന്ന ബോധം ജനിപ്പിക്കുന്ന, ആ നാട് പടുത്തുയർത്തുന്നതിൽ അവർക്ക് പ്രധാന പങ്ക് നൽകുന്ന ഒരു ഇന്ത്യൻ ജനതയ്ക്ക് വേണ്ടിയായിരിക്കും ഞാൻ പ്രവർത്തിക്കുക. ഉയർന്നവനും താഴ്ന്നവനും ഇല്ലാത്ത ഇന്ത്യ. എല്ലാ സമുദായങ്ങളും രമ്യതയോടെ പ്രവർത്തിക്കുന്ന ഇന്ത്യ. സ്ത്രീക്കും പുരുഷനും തുല്യ അവകാശം. ഇതാണ് എന്റെ സ്വപ്നത്തിലെ ഇന്ത്യ. ആ സ്വപ്നം യാഥാർത്ഥ്യമാക്കി ഇന്ത്യയെ സ്വതന്ത്രയാക്കി അദ്ദേഹം സ്വന്തം ജീവൻ രാജ്യത്തിന് വേണ്ടി ബലിയർപ്പിച്ചു.
Read More in Organisation
Related Stories
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ചരിത്ര പൈതൃകം
3 years, 7 months Ago
മേയ് ഡയറി
3 years Ago
ഇ.എം.എസ് ധീഷണാശാലിയായ മാർക്കിസ്റ്റ് ആചാര്യൻ': പ്രകാശനം ചെയ്തു.
2 years, 10 months Ago
കാലം മറക്കാത്ത തമ്പുരാൻ വൈദ്യൻ
3 years, 7 months Ago
മേയ് ഡയറി
4 years, 1 month Ago
കെ.കരുണാകരനെക്കുറിച്ച് കെ. കരുണാകരൻ
2 years, 10 months Ago
Comments