ഹാട്രിക്കുമായി തിളങ്ങി വന്ദന; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ

3 years, 12 months Ago | 400 Views
വനിതാ ഹോക്കിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയ്ക്ക് ജയം. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യയ്ക്കായി വന്ദന കതാരിയ ഹാട്രിക്ക് നേടി. ജയത്തോടെ ഇന്ത്യ പൂൾ എയിൽ നിന്ന് ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. ബ്രിട്ടനെതിരായ അടുത്ത മത്സരത്തിൽ അയർലൻഡ് ജയിച്ചില്ലെങ്കിൽ ഇന്ത്യൻ വനിതകൾക്ക് ക്വാർട്ടർ കളിക്കാം.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ വന്ദന കതാരിയയിലൂടെ ഇന്ത്യ ലീഡെടുത്തു. എന്നാൽ ആദ്യ ക്വാർട്ടർ അവസാനിക്കുന്നതിന് തൊട്ടു മുൻപ് ടാരിൻ ഗ്ലാസ്ബിയിലൂടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.
17-ാം മിനിറ്റിൽ ദീപ ഗ്രേസ് ഫ്ളിക് ചെയ്ത് തന്ന പന്ത് വലയിലെത്തിച്ച വന്ദന ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു.
30-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച പെനാൽറ്റി കോർണറിൽ നിന്ന് എറിൻ ഹണ്ടർ സമനില ഗോൾ കണ്ടെത്തി.
32-ാം മിനിറ്റിൽ നേഹ ഗോയലിലൂടെ ഇന്ത്യ വീണ്ടും ലീഡെടുത്തെങ്കിലും 39-ാം മിനിറ്റിൽ മാരിസെൻ മാറയ്സിലൂടെ ദക്ഷിണാഫ്രിക്ക വീണ്ടും ഒപ്പമെത്തി.
മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ 49-ാം മിനിറ്റിൽ വന്ദന കതാരിയ ഇന്ത്യയുടെ വിജയ ഗോൾ നേടി.
കഴിഞ്ഞ ദിവസം അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യൻ വനിതകൾ ആദ്യ ജയം കുറിച്ചിരുന്നു. നേരത്തെ ആദ്യ മൂന്ന് മത്സരങ്ങളിലും ടീം തോൽവി വഴങ്ങിയിരുന്നു.
Read More in Sports
Related Stories
ഫെന്‍സിങില്‍ അഭിമാനമായി അഖില; ഇനി ദേശീയ പരിശീലക
3 years, 7 months Ago
ഒളിമ്പിക്സില്‍ രാജ്യത്തിന് അഭിമാനമായ പി.വി സിന്ധുവിന് തലസ്ഥാനത്ത് വന്‍ സ്വീകരണം
3 years, 12 months Ago
ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡല്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരമായി എമ്മ മക്കിയോണ്‍
3 years, 12 months Ago
ഷഹീന് അഫ്രീദി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
3 years, 6 months Ago
2022 ഐ.പി.എല്‍ ഏപ്രില്‍ രണ്ടിന്
3 years, 8 months Ago
Comments