ഷഹീന് അഫ്രീദി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
4 years, 7 months Ago | 632 Views
2021-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര് ഗാരിഫീല്‍ഡ് സോബേഴ്സ് പുരസ്കാരം പാകിസ്താന് പേസര്‍ ഷഹീന് ഷാ അഫ്രീദിക്ക്. 2021-ല്‍ കളിച്ച 36 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 78 വിക്കറ്റുകളാണ് അഫ്രീദി സ്വന്തമാക്കിയത്. യുഎഇയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. കഴിഞ്ഞ വര്‍ഷം 21 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകള്‍ സ്വന്തമാക്കിയ അഫ്രീദി വെറും ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് 47 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, സിംബാബ്വെ, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് പാക് പേസര്‍ പുറത്തെടുത്തത്.
Read More in Sports
Related Stories
400 മീറ്റര്‍ നീന്തലില്‍ കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്
4 years, 2 months Ago
കേരള ഒളിംപിക് ഗെയിംസ് മേയ് 1 മുതൽ; മുഖ്യവേദി തിരുവനന്തപുരം.
4 years, 7 months Ago
ഇനി സൂപ്പര്‍ കാല്‍പന്തുകാലം; ഐ.എസ്.എല്‍ എട്ടാം സീസണിന് വെള്ളിയാഴ്ച കിക്കോഫ്
4 years, 10 months Ago
ചരിത്രമെഴുതി ജബേയുറിന് മാഡ്രിഡ് ഓപ്പൺ കിരീടം
4 years, 4 months Ago
2032 ഒളിമ്പിക്സിന് ബ്രിസ്ബെയ്ന്‍ വേദിയാകും
5 years, 1 month Ago
Comments