ഒളിംപിക്സ് ദീപശിഖാ പ്രയാണം; ലോകത്തെ ഏറ്റവും പ്രായമേറിയ വനിത പിന്മാറി
5 years, 6 months Ago | 511 Views
ഒളിംപിക്സ് ദീപശിഖാ പ്രയാണത്തിൽ നിന്ന് ലോകത്തെ ഏറ്റവും പ്രായമേറിയ വനിത പിൻമാറി. കൊവിഡ് വ്യാപനത്തെ തുടർന്നാണ് 118 വയസുകാരിയായ കാനെ തനാക്ക ദീപശിഖാ പ്രയാണത്തിൽ നിന്ന് ഒഴിവായത്. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ് കാനെ തനാക്ക. അടുത്ത ചൊവ്വാഴ്ച ഫുക്കുവോക്കയിൽ നടക്കാനിരിക്കുന്ന ദീപശിഖാ പ്രയാണത്തിലായിരുന്നു ഇവർ പങ്കെടുക്കേണ്ടിയിരുന്നത്. മാർച്ചിൽ തുടങ്ങിയ ദീപശിഖാ പ്രയാണത്തിനിടെ ആറ് പേർക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് കാനെ തനാക്ക പിൻമാറിയത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോ ഒളിംപിക്സ് നടക്കേണ്ടത്.
Read More in Sports
Related Stories
യൂറോയിൽ ഇറ്റലി; ഫൈനൽ ഷൂട്ടൗട്ടിൽ ഇംഗ്ളണ്ടിനെ 3-2ന് കീഴടക്കി ഇറ്റലിക്ക് യൂറോകപ്പ്
5 years, 4 months Ago
400 മീറ്റര്‍ നീന്തലില്‍ കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്
4 years, 4 months Ago
ഷഹീന് അഫ്രീദി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
4 years, 9 months Ago
ആദ്യ ജയം; ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ വനിത ഹോക്കി ടീം
5 years, 3 months Ago
വാസ്ക്വസിന്റെ ലോങ് റേഞ്ചര്‍ ചെന്ന് കയറിയത് റെക്കോഡിലേക്ക്
4 years, 9 months Ago
Comments