'മിഥില മഖാന'യ്ക്ക് ഭൗമസൂചികാ പദവി നല്കി കേന്ദ്രസര്‍ക്കാര്‍
3 years, 7 months Ago | 442 Views
ബിഹാറിലെ മിഥിലയില്‍ കൃഷിചെയ്യുന്ന താമരവിത്തിന് ഭൗമസൂചികാ പദവി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. താമരവിത്ത് കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകും സര്‍ക്കാരിന്റെ ഈ നടപടിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വില ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ വിലയിരുത്തി.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് മിഥില മഖാനയ്ക്ക് ഭൗമസൂചിക പദവി നല്കിയ കാര്യം ട്വീറ്റ് ചെയ്തത്. ''മിഥില മഖാനയ്ക്ക് ഭൂമസൂചികാ പദവി ലഭിച്ചിരിക്കുന്നു. ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും. അവരുടെ വരുമാനം വര്‍ധിക്കും. ഉത്സവകാലത്ത് മിഥില മഖാനയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചതിലൂടെ ബിഹാറിന് പുറത്തുള്ളവര്‍ക്കും ഈ പുണ്യമായ ഉത്പന്നം ആദരവോടെ ഉപയോഗിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്''-പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
ഭൗമ സൂചികാ പദവി ലഭിച്ച ഒരു ഉത്പന്നം അതേ പേരില്‍ മറ്റൊരാള്‍ക്കോ സ്ഥാപനത്തിനോ ഉത്പാദിപ്പിക്കാന്‍ കഴിയില്ലെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷത്തേക്കാണ് ഈ പദവിയുടെ കാലാവധി. ഇത് കൂടാതെ, നിയമപരമായ സംരക്ഷണം, അനധികൃത ഉപയോഗം തടയല്‍, കയറ്റുമതി പ്രോത്സാഹനം എന്നിവയും ഭൗമസൂചികാ പദവി ലഭിക്കുന്നതിലൂടെ ആ ഉത്പന്നത്തിന് ലഭിക്കുന്നതായി പി.ടി.ഐ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Read More in India
Related Stories
ദേശീയ ടെലി മാനസികാരോഗ്യ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
4 years, 1 month Ago
ആധാർ വഴി വായ്പകൾ നേടാം എളുപ്പത്തിൽ
3 years, 9 months Ago
സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും.
4 years, 4 months Ago
ചെങ്കോട്ടയിൽ പതാകയുയർത്തി പ്രധാനമന്ത്രി; നെഹ്റുവിനെയും പട്ടേലിനെയും അനുസ്മരിച്ചു
4 years, 7 months Ago
Comments