മലബാര്‍-21 നാവികാഭ്യാസം: ക്വാഡ് സഖ്യത്തിനൊപ്പം ഇന്ത്യയുടെ പരിശീലനം

3 years, 7 months Ago | 434 Views
അമേരിക്കന്‍ തീരത്ത് നടക്കുന്ന മലബാര്‍-21 നാവികാഭ്യാസത്തില്‍ ഇന്ത്യന്‍ സേന പങ്കെടുക്കും. ക്വാഡ്സഖ്യത്തിലെ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ നാവികസേന തങ്ങളുടെ കരുത്തും പ്രകടിപ്പിക്കുക. അമേരിക്കയുടെ സമുദ്രമേഖലയിലാണ് ക്വാഡ് സഖ്യത്തിലെ നാല് രാജ്യങ്ങളും സംയുക്ത പരിശീലനം നടത്തുന്നത്. ഇന്ത്യക്കായി ഐ.എന്‍.എസ്.ശിവാലികും കാട്മട്ടുമാണ് പങ്കെടുക്കുന്നത്. ഇതിനൊപ്പം പി8ഐ വിമാനവും പരിശീലനത്തിലുണ്ട്.
അമേരിക്കന്‍ നാവികസേന, ജപ്പാന്റെ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ്, റോയല്‍ ഓസ്ട്രേലിയന്‍ നേവി എന്നിവരാണ് ഇന്ത്യന്‍ നാവികസേനയ്ക്കൊപ്പം അണിനിരക്കുന്നത്. 1992ലാണ് മലബാര്‍ എന്ന പേരില്‍ ഇന്ത്യ-അമേരിക്ക സംയുക്ത നാവികാഭ്യാസം ആരംഭിച്ചത്. 2015ല്‍ ജപ്പാന് പങ്കാളിയായി. 2020ലാണ് ഓസ്ട്രേലിയന്‍ നാവികസേനയും മലബാറിന്റെ ഭാഗമായത്.
അത്യാധുനികമായ എല്ലാ ആയുധങ്ങളും സാങ്കേതിക വിദ്യയും പരീക്ഷിക്കപ്പെടും. നാവികരുടെ ക്ഷമതയും പരിശോധിക്കുന്ന നിരവധി പരിശീലനങ്ങളും സാഹസിക നീക്കങ്ങളും സമുദ്രത്തില്‍ നടക്കും. മിസൈല്‍ പരീക്ഷണങ്ങള്‍, പ്രതിരോധം, അന്തര്‍ വാഹിനി ആക്രമണവും പ്രതിരോധവും പരിശീലനങ്ങളുടെ ഭാഗമാണ്. മലബാര്‍ സൈനിക അഭ്യാസത്തിന്റെ 25-ാം വര്‍ഷമാണിത്. ചൈനയുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പസഫിക്കിലെ കരുത്തായ ക്വാഡ് സഖ്യത്തിന്റെ സംയുക്ത നാവിക സേനാ അഭ്യാസം നിര്‍ണ്ണായകമാണ്.
Read More in World
Related Stories
ഒരു ആഗോള ഉച്ചകോടിക്ക് ആദ്യമായി കേരളം വേദിയായേക്കും
2 years, 11 months Ago
യു.എ.ഇയിൽ ഇനി വിസയ്ക്ക് പകരം എമിറേറ്റ്സ് ഐ.ഡി
3 years Ago
ബ്രിട്ടന് ആദ്യ വനിതാ ധനമന്ത്രി..
9 months, 1 week Ago
എൽഇഡി കണ്ടുപിടിച്ച ഇസാമു അകാസാകി അന്തരിച്ചു
3 years, 11 months Ago
Comments