Wednesday, Aug. 20, 2025 Thiruvananthapuram

ചൂഷണത്തിന് ഇരയായവര്‍ക്ക് സാന്ത്വനമാകാന്‍ സ്നേഹസ്പര്‍ശം

banner

3 years, 1 month Ago | 344 Views

ചൂഷണത്തിന് ഇരയായ അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസ ധനസഹായം നല്‍കി പുനരധിവസിപ്പിക്കാനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്‌നേഹസ്പര്‍ശം.

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുന്നു. ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന അവിവാഹിത അമ്മമാര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

2021-2022 സാമ്പത്തിക വര്‍ഷം 1483 പേര്‍ക്കാണ് കുടിശ്ശിക സഹിതം സ്നേഹസ്പര്‍ശം പദ്ധതി വഴി സഹായം നല്‍കിയത്. രണ്ടു കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി ഇക്കൊല്ലം നീക്കിവെച്ചത്.

ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന 60 വയസുവരെയുള്ളവര്‍ക്കാണ് ധനസഹായം ലഭിക്കുക. നിലവില്‍ ധനസഹായം ലഭിക്കുന്നവരും പുതുതായി അപേക്ഷ സമര്‍പ്പിച്ചവരും ബാങ്ക് പാസ്ബുക്ക്, ബിപിഎല്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മേല്‍വിലാസം ഉള്‍പ്പെടയുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

മാനദണ്ഡങ്ങള്‍:

1. അവിവാഹിതാവസ്ഥയില്‍ പലവിധ ചൂഷണങ്ങളിലൂടെ അമ്മമാരായവരും അതില്‍ കുട്ടികള്‍ ഉള്ളവരായിരിക്കണം.

2. നിലവില്‍ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്തു കുടുംബമായി കഴിയുന്നവരോ ആണെങ്കില്‍ ഈ ആനുകൂല്യം ലഭിക്കില്ല.

4. മറ്റു പെന്‍ഷനൊന്നും ലഭിക്കുന്ന വ്യക്തിയായിരിക്കരുത്.

അപേക്ഷാഫോം ബന്ധപ്പെട്ട സാമൂഹികനീതി ഓഫീസിലോ സാമൂഹിക സുരക്ഷാമിഷന്റെ വെബ്സൈറ്റിലോ ഓഫീസിലോ ലഭിക്കും. അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ശിശുവികസനപദ്ധതി (ഐസിഡിഎസ്) ഓഫീസര്‍ക്കോ ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്കോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2341200.



Read More in Kerala

Comments

Related Stories