സി. ഒ.പി 26: ആഗോളതാപനം തടയാൻ ലോകരാജ്യങ്ങൾ ഗ്ലാസ്ഗോയിൽ

3 years, 5 months Ago | 464 Views
ഐക്യരാഷ്ട്രസഭയുടെ സി.ഒ.പി. 26 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമടക്കമുള്ള നേതാക്കൾ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിലെത്തി. പാരിസ് ഉടമ്പടി പ്രകാരം 2030 ആവുമ്പോഴേക്കും കാർബൺ വികിരണം കുറയ്ക്കാനുള്ള നടപടികൾ ലോകരാജ്യങ്ങൾ അവതരിപ്പിക്കും.
കാലാവസ്ഥാ പ്രതിസന്ധി നിയന്ത്രിക്കുന്നതിനുള്ള അവസാന സാദ്ധ്യതയായി വിശേഷിപ്പിക്കപ്പെടുന്ന സി.ഒ.പി 26 സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. 2015 ലെ പാരിസ് ഉടമ്പടി അനുസരിച്ച് ആഗോള താപനില 1.5 ഡിഗ്രിയിലോ അതിലും താഴെയോ നിയന്ത്രിച്ചു നിറുത്തണം എന്ന വെല്ലുവിളി മറികടക്കുന്നതിനെ കുറിച്ചാണ് ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുക.
ഇപ്പോൾ 1.16 ഡിഗ്രിയിൽ എത്തിയ ആഗോള താപനില 2 ഡിഗ്രിയ്ക്ക് മുകളിലേക്ക് പോയാൽ അത് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകും. 2050 ആകുമ്പോൾ 'നെറ്റ് സീറോ എമിഷൻ' എന്ന ലക്ഷ്യവും പരിഗണനയിലുണ്ട്. അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്ന മുഖ്യ വാതകമായ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതിന്റെയും അന്തരീക്ഷത്തിൽ നിന്ന് മാറ്റുന്നതിന്റെയും തോത് തുല്യമാക്കുക എന്നതാണ് നെറ്റ് സീറോ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ആഗോള താപനത്തിന് കാരണമാകുന്ന മറ്റൊരു ഹരിതഗൃഹ വാതകമായ മീഥൈയ്ന്റെ പുറന്തള്ളൽ 2030 ആകുമ്പോൾ 30% ആക്കി കുറയ്ക്കണമെന്നതിനെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ചാ വിഷയമാകും.
Read More in World
Related Stories
ആദ്യത്തെ അറബ് ബഹിരാകാശ മിഷന്
3 years, 9 months Ago
യു.എ.ഇ കാത്തിരിക്കുന്നു ഏഴ് ആകാശ വിസ്മയങ്ങള്ക്ക്
3 years, 11 months Ago
ഡിജിറ്റല് വിഭജനം കുറയ്ക്കുക; ഈ വർഷത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിന പ്രമേയം
3 years, 7 months Ago
സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാര ജേതാവായി ജയസൂര്യ
3 years, 2 months Ago
എവര്ഗിവണ് ചലിച്ചു തുടങ്ങി
4 years Ago
സനോഫി, ജിഎസ്കെ കോവിഡ് വാക്സിനുകൾ ഫലപ്രദമെന്ന് പഠനം
3 years, 11 months Ago
ശുക്രനിലേക്ക് രണ്ട് പര്യവേഷണ ദൗത്യങ്ങള് പ്രഖ്യാപിച്ച് നാസ
3 years, 10 months Ago
Comments